ആരാധകരെ കണ്ണീരിലാഴ്ത്തി സാമന്തയുടെ സ്ഥിരീകരണം…. സഹിക്കാനാവുന്നില്ലെന്ന് ഫാൻസ്… മറ്റു മാർഗ്ഗമില്ലെന്ന് നടി… ഉത്തരമില്ലാതെ അണിയറ പ്രവർത്തകർ… ഇത് വിധി…

കഴിഞ്ഞ കുറച്ച് നാളുകളായി തെന്നിന്ത്യയിലെ സൂപ്പർതാരം സാമന്തയുമായി ബന്ധപ്പെട്ട പല വാർത്തകളും സമൂഹ മാധ്യമത്തിൽ സജീവമാണ്. ഇതിനിടെ നടി തനിക്ക് വന്നു പെട്ട രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളെ വിശ്വസിക്കാമെങ്കിൽ സിനിമ ലോകത്ത് നിന്നും സാമന്ത താൽക്കാലികമായി ബ്രേക്ക് എടുക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി സാമന്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എങ്കിലും  നടിയുമായി അടുത്ത വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫാമിലി മാൻ 2 എന്ന സീരീസിന് ശേഷം  ചില ബോളിവുഡ് ചിത്രങ്ങളിൽ നടി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ രോഗ ബാധിതനായതിനെ തുടർന്ന് നടി ഇടവേള എടുക്കാൻ തീരുമാനിച്ചതോടെ ചില പ്രോജക്ടുകൾ വൈകിപ്പിക്കാന്‍ നടി നിർമ്മാതാക്കളോട് നേരിട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ മൂലം  യശോദ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പോലും നടി പങ്കെടുത്തിരുന്നില്ല.

Screenshot 1144

അസുഖം ഭേദമാകുന്നത് വരെ നടി സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കാന്‍ പോകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സാമന്ത ആദ്യമായി അഭിനയിച്ച ഫാമിലി മാൻ 2 എന്ന വെബ് സീരീസ് വൻ വിജയം നേടിയിരുന്നു.  ഇതോടെ ഹിന്ദിയിലും നിരവധി ആരാധകരെ നേടിയെടുക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. വിജയ് ദേവരക്കൊണ്ട   നായകനാകുന്ന കുശി എന്ന ചിത്രത്തിനു ശേഷം ആയിരിക്കും സാമന്ത ഇടവേളയിലേക്ക് കടക്കുന്നത്. സാമന്തയും വിജയ് ദേവരക്കൊണ്ടയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. ഈ ചിത്രത്തിന്റെ പകുതിയിൽ കൂടുതലും ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. 2023 ഫെബ്രുവരിയിൽ ചിത്രം തീയറ്ററിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.