ഒന്നാമൻ മമ്മൂട്ടി… പിന്നിൽ പ്രണവ്… 2022ൽ ഹിറ്റടിച്ചവര്‍ ഇവര്‍… മോഹൻലാലിന് അടിപതറിയോ… അറിയാം…

പുതുമയുള്ള പ്രമയം കൊണ്ടും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും നിരവധി ചിത്രങ്ങൾ 2022ൽ ശ്രദ്ധേയമായി. വ്യത്യസ്തത കൊണ്ട് വിജയം കീഴടക്കിയ ഒരുപിടി ചിത്രങ്ങൾ കടന്നു വന്ന വർഷമാണ് 2022. 2022ൽ തീയറ്ററിൽ വിജയം നേടിയ  അഞ്ച് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

 ബോക്സ് ഓഫീസിൽ വീണ്ടും മമ്മൂട്ടി ആധിപത്യം ഉറപ്പിച്ച വർഷമായിരുന്നു 2022. അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷ്മ പർവതത്തിലൂടെയാണ് മമ്മൂട്ടി ഗംഭീര തിരിച്ചു വരവ് നടത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ തേടിയെത്തുന്ന ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നു ഭീഷ്മ പർവ്വം. ചിത്രം 100 കോടി നേടിയെന്നാണ് കണക്കുകൾ പറയുന്നത്. തീയറ്ററിൽ നിന്ന് മാത്രം 90 കോടി രൂപ ചിത്രം കളക്ട് ചെയ്തു.

2022ലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ ഈ ചിത്രം തീയറ്ററിൽ നിന്ന് 80 കോടിക്കടുത്ത് കളക്ട് ചെയ്തു. പ്രണവ് മോഹൻലാലിന്റെ ആദ്യത്തെ സോളോ ഹിറ്റ് ചിത്രമായിരുന്നു ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ ഹൃദയത്തിലൂടെ വിനീതിന് കഴിഞ്ഞു.

Screenshot 1133

2022ൽ മൂന്നാം സ്ഥാനത്ത് എത്തിയ ചിത്രമായിരുന്നു ജനഗണമന. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ച് ഹിറ്റടിച്ച ചിത്രമായിരുന്നു ടോവിനോ
നായകനായി എത്തിയ തല്ലു മാല. ടോവിനോ തോമസും കല്യാണി പ്രിയദർശനമായിരുന്നു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 40 കോടിയിലധികം തിയേറ്ററിൽ നിന്ന് മാത്രം കളക്ട് ചെയ്തു.

2022ൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് ന്നാ താൻ കേസുകൊട്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. സമകാലിക വിഷയങ്ങൾ ആക്ഷേപഹാസത്തിലൂടെ അവതരിപ്പിച്ച ഈ ചിത്രം 40 കോടിയിലധികം നേടി.