വസ്ത്രം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ ഇവിടെ ആർക്കാണ് ഇത്ര കുത്തിക്കഴപ്പ്… പത്താൻ ഗാന രംഗ വിവാദത്തിൽ തഗ്ഗ് മറുപടിയുമായി ബൈജു…

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഷാരൂഖ് ഖാന്‍  ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന പത്താൻ എന്ന ചിത്രത്തിലെ ബേഷാരം  റംഗ് എന്ന ഗാനം പുറത്തുവന്നത്. ഇതോടെ ചിത്രത്തിനെതിരെ ഒരു വിഭാഗം രംഗത്തു വരികയായിരുന്നു. ഈ ഗാനത്തിൽ ദീപിക അവതരിപ്പിച്ച കഥാപാത്രം ധരിച്ചിരുന്ന വേഷവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദമാണ് ഉയർന്നു വന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ചലച്ചിത്ര താരം ബൈജു. തന്റെ ഏറ്റവും പുതിയ
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അദ്ദേഹം.

ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് അവരുടെ മാത്രം വിഷയമാണ്. അത് ഇവിടെ ആർക്കാണ് അതില്‍ ഇത്ര കുത്തിക്കഴപ്പ്. ആരവരുടെ കാര്യം നോക്കി നടന്നാൽ പോരെ. എന്തുകൊണ്ടാണ് മറ്റുള്ളവരിലേക്ക് എല്ലാവരും നോക്കിയിരിക്കുന്നത്. പലർക്കും സ്വന്തം വീട്ടിൽ എന്ത് നടക്കുന്നു എന്നതല്ല പ്രധാനം. അയൽവക്കത്തെ വീട്ടിൽ എന്ത് നടക്കുന്നു എന്നാണ് എല്ലാവരും നോക്കുന്നത്. അതിന്റെ ആവശ്യം എന്താണെന്നു അദ്ദേഹം ചോദിക്കുന്നു.

Screenshot 1129

വിവാദത്തിന് കാരണമായ ഗാന രംഗത്തിൽ ഒരു നിറത്തിലുള്ള വസ്ത്രം മാത്രമല്ല ധരിച്ചിട്ടുള്ളത്. പല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. പലതും മാറി മാറി കാണിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഒരു നിറത്തിന്റെ കാര്യത്തിൽ മാത്രം ഇത്ര കുഴപ്പമെന്ന് ബൈജു ചോദിക്കുന്നു.

പത്താൻ എന്ന ചിത്രത്തിലെ ഗാനം പുറത്തു വന്നപ്പോൾ മുതൽ വലിയ വിവാദമാണ് ഉയരുന്നത്. ദീപിക  ഈ ഗാനത്തിലെ ഒരു രംഗത്തില്‍ സാഫ്രോൺ നിറത്തിലുള്ള ബിക്കിനി അണിഞ്ഞത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് വേണ്ടി ബോധപൂർവ്വം ചെയ്തതാണ് എന്ന് ചിലർ ആരോപിച്ചു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉൾപ്പെടെ ഇതിനെതിരെ രംഗത്ത് വന്നു. ആ ഗാന രംഗം സംസ്കാരത്തിന് ചോദിച്ചതല്ലെന്നും ബോധപൂർവ്വം ഹിന്ദുക്കളെ അപമാനിക്കുന്നതിന് വേണ്ടി സൃഷ്ടിച്ചതാണ്  എന്നുപോലും ആരോപണമുണ്ടായി. ഇത് മാറ്റാത്ത പക്ഷം ഈ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ല എന്നും  ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിരുന്നു.