സോളോയിലൂടെ മലയാളത്തിൽ എത്തിയ ദുൽക്കറിന്റെ നായികയുടെ പുത്തൻ ഫോട്ടോ ഷൂട്ടും മറ്റ് വിശേഷങ്ങളും

സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിൻറെ ബിഗ് സ്ക്രീനിലേക്ക് കടന്നു വന്ന ബീഹാർ സ്വദേശി ആയ മോഡൽ ആണ് നേഹ ശർമ. അച്ഛൻ അറിയപ്പെടുന്ന ബിസിനസ്സ്മാനും രാഷ്ട്രീയ നേതാവും ആയിരുന്നിട്ടും നേഹ ശർമ തിരഞ്ഞെടുത്തത് തീർത്തും വിഭിന്നമായ ഒരു പ്രവർത്തന മേഖല ആണ്.

ആസ്തമ എന്ന രോഗത്തോട് മല്ലടിച്ച ഒരു ബാല്യകാലം ആയിരുന്നു ഈ നടിക്ക് ഉണ്ടായിരുന്നത് . ഒരു ട്രെയിൻഡ് കഥക് നർത്തകിയായ ഇവർ ഫാഷൻ ബിരുദ ധാരി കൂടി ആണ്. തെലുങ്ക് ചിത്രങ്ങളിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രാം ചരൺ നായകനായി അഭിനയിച്ച ചിരുത്ത ആയിരുന്നു ആദ്യ ചിത്രം.

ഈ ചിത്രം നേഹയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ആദ്യ സിനിമ തന്നെ ബ്ലോക് ബസ്റ്റർ ആയതുകൊണ്ട് ഇവരെത്തേടി അനവധി അവസ്സരങ്ങൾ വന്നു. അഭിനയിച്ച ചിത്രങ്ങളൊക്കെയും മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറി. പങ്കെടുക്കുന്ന മേഖലകളിലൊക്കെ 100 ശതമാനം നീതി പുലർത്തുന്ന ഇവർ മികച്ച ഒരു വ്യക്തിത്വം എന്ന നിലയിലും ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണ്.

2010 ൽ പുറത്തിറങ്ങിയ ക്രൂ കേന്ദ്ര ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ദുൽക്കർ നായകനായ സോളോയിലൂടെ മലയാളത്തിലും എത്തിയ നേഹ, മലയാളികൾക്ക് വളരെ വേഗം പ്രിയപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ ഇവർക്ക് 11 മില്ല്യണിലധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രം ഉണ്ട്. അതുകൊണ്ട് തന്നെ ഇവർ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്കൊക്കെയും ലൈക്കുകളുടെ പെരുമഴ ആണ്.

ഈ അടുത്തിടക്ക് ഇവർ പങ്ക് വച്ച ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ വളരെ വേഗം ആരാധകരുടെ പ്രീതിയ്ക്ക് കാരണം ആയി, ഇത്തവണ ഒട്ടൊരിച്ചിരി ഹോട്ട് ലുക്കിലാണ് ഇവർ ഫാൻ ഫോളോവേഴ്‌സിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്ക് വച്ച ചിത്രങ്ങളൊക്കെയും ഇരു കയ്യും നീട്ടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.