ആ സിനിമ കാണാൻ ഞാൻ എക്സൈറ്റഡ് ആണ്… പൃഥ്വിരാജ് ഏറെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഏതാണെന്ന് അറിയുമോ…?

തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടൻ പൃഥ്വിരാജ് ഒരു ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് പറയുകയുണ്ടായി. കടുത്ത മോഹൻലാൽ ഫാനായ അദ്ദേഹം   കാണാൻ കാത്തിരിക്കുന്നത് ഒരു മോഹൻലാൽ ചിത്രം തന്നെയാണ്. യുവ സംവിധായകാരില്‍ പ്രമുഖനായ  ലിജോ ജോസ് പല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന മോഹൻലാൽ ചിത്രം കാണാൻ മറ്റെല്ലാ ആരാധകരെയും പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് പൃഥ്വിരാജ് സുകുമാരൻ പറയുന്നു.

ആ സിനിമയുടെ വിഷയം എന്താണെന്ന് അറിയാം. അതുകൊണ്ടുതന്നെ ആ ചിത്രം കാണാൻ വല്ലാത്ത എക്സൈറ്റഡ് ആയി ഇരിക്കുന്ന വ്യക്തിയാണ് താനെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു കടുത്ത മോഹൻലാൽ ഫാൻ ആണ് എങ്കിൽപ്പോലും ലിജോയുടെ സിനിമ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ആവേശം എന്ന് അദ്ദേഹം പറയുന്നു. ഒരു താരം അഭിനേതാവ് എന്നീ നിലകളിലൊക്കെ ഉള്ള പുതുമ ലിജോ സംവിധാനം ചെയ്യുമ്പോൾ കൊണ്ടുവരാൻ മോഹൻലാൽ ശ്രമിക്കും എന്നാണ് താൻ കരുതുന്നത്. വളരെ ചലഞ്ചിങ് ആയ ഒരു സിനിമയായിരിക്കും അത്. വളരെ വലിയ ഒരു ചിത്രമാണ് അത് . ആ ചിത്രം പൂർണമായും ഷൂട്ട് ചെയ്യുന്നത് രാജസ്ഥാനിൽ ആണെന്നും അദ്ദേഹം പറഞ്ഞു. 

Screenshot 1117

മോഹൻലാലിന്റെ ആരാധകർ വളരെ നാളുകളായി യുവനിരയിലെ സംവിധായകരുടെ ഒപ്പം അദ്ദേഹം സിനിമകൾ ചെയ്യുന്നത് കാണാൻ ആവേശഭരിതരായി കാത്തിരിക്കുകയാണ്. സമൂഹ മാധ്യമത്തിലെ സിനിമാ ഗ്രൂപ്പുകളിൽ ഇത് മിക്കപ്പോഴും ചർച്ച ആകാറുണ്ട്. മോഹൻലാൽ യുവ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്ന തരത്തിൽ വിമർശനവും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ യുവ നിരരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ എത്തുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്.