പ്രിയാ മണിയുടെ ചിത്രങ്ങൾ പ്രിയപ്പെട്ടവർക്കായി പങ്ക് വച്ചപ്പോൾ

തെന്നിന്ത്യൻ താരറാണിമാരിൽ അഴക് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക ലക്ഷങ്ങളുടെ ഉള്ളം കീഴടക്കിയ നടിയാണ് പ്രിയാ വാസുദേവ മണി എന്ന പ്രിയാ മണി. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഇവർ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു മോഡൽ എന്ന നിലയിൽ ഫാഷൻ ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കിയ താരമാണ്.

തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയ ലോകത്ത് ചുവടുറപ്പിച്ച് ഒട്ടു മിക്ക സൗത്ത് ഇന്ത്യൻ ഭാഷകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2003 മുതൽ അഭ്രപാളിയിൽ ഇടതടവില്ലാതെ നിറഞ്ഞു നിൽക്കുമ്പോഴും നായികാ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞു പിടിച്ച് അഭിനയിക്കുന്നതിൽ പ്രത്യേകമായ വൈദക്ത്യം കാണിച്ചിട്ടുമുണ്ട്.

തുടക്കം മുതൽ മലയാളത്തിൽ പ്രിയങ്കരി ആയി തുടരുന്ന അപൂർവം ചില പ്രതിഭകളിൽ ഒരാളാണ് പ്രിയ മണി. മികച്ച നടിക്കുള്ള ദേശീയ അംഗീകാരം സ്വന്തമാക്കിയ മെയിൻ സ്ട്രീം നടി എന്ന പേരിലാകും ചരിത്രം ഇവരെ രേഖപ്പെടുത്തുന്നത്.

പ്രാഞ്ചിയേട്ടൻ, പുതിയ മുഖം, പതിനെട്ടാം പടി, അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. കരിയർ ഗ്രാഫിന്റെ വളർച്ച നാൾക്കു നാൾ മുകളിലോട്ട് പോകുന്ന നടന വൈഭവം കൈ മുതലായിട്ടുള്ള വളരെ വിരളമായ നടികളിൽ ഒരാളാണ് പ്രിയാ മണി. വർഷങ്ങളായി ഇടവേളകളില്ലാതെ ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് തകർക്കുമ്പോഴും സമൂഹ മാധ്യമങ്ങളിലെ നിരന്തരമായ സാന്നിധ്യം കൊണ്ട് പൊതു ജനങ്ങൾക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ ഇവർ മടി കാണിക്കാറില്ല.

കഴിഞ്ഞ ദിവസ്സം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ചിത്രങ്ങൾ അതിൻറെ മെരിറ്റിന്റെ അടിസ്ഥാനത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്. വൈവിധ്യങ്ങളുടെ പരിപൂർണത ആണ് പല ചിത്രങ്ങളും. ഒന്നിനൊന്ന് മികച്ചതെന്ന് ആരും പറഞ്ഞു പോകുന്നവ.

Leave a Reply

Your email address will not be published.