
സൗത്തിലും നോർത്തിലും ഒരുപോലെ തിളങ്ങാനും നിറഞ്ഞു നിൽക്കാനും എത്ര താരങ്ങൾക്ക് കഴിയും. തൻ്റെ അഭിനയ മികവ് കൊണ്ട് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങി ഒട്ടു മിക്ക ഭാഷകളിലും സാർവദേശീയമായി അറിയപ്പെടുന്ന താരമാണ് പൂനം ബാജ്വ.

ഒരേ സമയം ഉത്തരേന്ത്യയിലും തെന്നിന്ത്യയിലും വെന്നിക്കൊടി പറിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. അപാരമായ അഭിനയ മികവിനോടൊപ്പം അഭൗമമായ ശരീര സൗന്ദര്യവും കൈ മുതലായിട്ടുള്ളതിനാലാവാം ഇത് സാധിക്കുന്നത്. ഒരു മോഡൽ ആയി തൻ്റെ കരിയർ ആരംഭിച്ച ഇവർ വളരെ വേഗം തന്നെ ബിഗ് സ്ക്രീനിലെ മോസ്റ്റ് വാണ്ടഡ് ഗേൾ ആയി മാറുക ആയിരുന്നു.

പഠന സമയത്ത് പാർട്ട് ടൈമായി മോഡലിങ് ചെയ്തു തുടങ്ങി ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മോഡലും സിനി ഫെയിമും ഒക്കെ ആണ്. അഭിനയിച്ച എല്ലാ ഭാഷകളിലും എല്ലാ വേഷത്തിലും കയ്യൊപ്പ് ചാർത്തുക മാത്രമല്ല കാഴ്ചക്കാരുടെ ഏവരുടെയും ഹൃദയത്തിലേക്ക് കടന്നു ചെല്ലാനും ഈ യുവ താരത്തിന് കഴിയുന്നു എന്നത് ചില്ലറ കാര്യമല്ല.

2005 ൽ മിസ്സ് പൂനൈ കിരീടം നേടി. ഇവരുടെ റാംപ് വാക് കണ്ട് ഇഷ്ടപ്പെട്ടതോടെ ആണ് ആദ്യമായി സിനിമയിൽ എത്തുന്നതും പിന്നീട് അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും. ഒരു റാംപ് ഷോക്കായി ഹൈദ്രാബാദിലേക് പോയപ്പോൾ മുദതി എന്ന സംവിധായകൻ താരത്തെ കണ്ട് ഇഷ്ടപ്പെട്ട് സിനിമയിലേക്ക് ക്ഷണിക്കുക ആയിരുന്നു.

നാവിക സേനയിൽ ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിൻ്റെയും വീട്ടമ്മ ആയ ദീപിക സിംഗിൻ്റെയും മകളായി മുംബയിൽ ആണ് ഇവരുടെ ജനനം. ഇവർക്ക് ഒരു സഹോദരി ഉണ്ട്. തൻ്റെ ബെഡ് റൂമിൽ ഇരിക്കുന്ന കുറച്ച് അധികം ചിത്രങ്ങൾ ഈ അടുത്ത ദിവസം ഇൻസ്റ്റഗ്രാമിലൂടെ താരം പുറത്തു വിട്ടിരുന്നു. വ്യത്യസ്തതയും ഗ്രെയ്സ് ഫുൾനെസ്സും ഈ ചിത്രങ്ങളെ ഏറെ മനോഹരമാക്കുന്നു എന്ന് ആരാധകർ പറയുന്നു.
