2022 ൽ കണ്ടിരിക്കേണ്ട ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മമ്മൂട്ടിച്ചിത്രം… മോഹൻലാൽ ആ പരിസരത്ത് പോലുമില്ല…

ഇന്ത്യൻ സിനിമയെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വർഷമാണ് കടന്നു പോകുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് 2022 സമ്മാനിച്ചത്. 2022ൽ ഉറപ്പായും കണ്ടിരിക്കേണ്ട ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞദിവസം ഫോർബ്സ് മാഗസിൻ പുറത്തു വിട്ടിരുന്നു. ഈ ലിസ്റ്റിൽ ആകെ കടം പിടിച്ചത് രണ്ടേ രണ്ട് മലയാളം ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ‘രോഷക്കും’ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ . ഈ രണ്ട്  ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും ആകെ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് തെരഞ്ഞെടുത്ത ഒരുപിടി മീകച്ച ചിത്രങ്ങളാണ് ഫോര്‍ബ്സ്  മാഗസിൻ തെരഞ്ഞെടുത്തിട്ടുള്ളത്.

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ, ഡൗൺ കേയ്സ് എഗൈൻസ്റ്റ് ബോയിങ്, ടിൻഡർ സ്വിൻഡ്‌ലർ, പ്രിമേഴ്സ് ഓഫ് ഗോസ്റ്റ് ലാൻഡ്, ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗംഗുഭായി,  എവരിതിംഗ് എവെരിവെയർ ഓൾ അറ്റ് ഓൺ, സായി പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗാർഗി, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ എന്നിവയാണ് ഫോർബ്സ് മാഗസിൻ തെരഞ്ഞെടുത്ത മറ്റു ചിത്രങ്ങൾ. 

Screenshot 1110

റിലീസ് ദിവസം പത്രത്തിൽ നൽകിയ ഒരു പരസ്യത്തിന്റെ പേരിൽ പുലിവാല് പിടിച്ച ചിത്രമാണ് ന്നാ താൻ കേസു കൊട്. പത്രത്തിലെ പരസ്യത്തിൽ ‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണെ’ എന്ന വാചകം ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ഇതോടെ ഈ ചിത്രം ബഹിഷ്കരിക്കണം എന്ന തരത്തിൽ പോലും സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായി. എന്നാൽ ഈ വിവാദം ചിത്രത്തിന് അനുകൂലമായി ഭവിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ചിത്രം തീയറ്ററിൽ വമ്പൻ വിജയം നേടി. പിന്നീട് ഓ ടീ ടീ യില്‍ റിലീസ് ചെയ്തപ്പോഴും വലിയ അഭിപ്രായമാണ് ചിത്രത്തിൽ ലഭിച്ചത്.  മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച റോഷക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. അമ്മൂട്ടിയുടെ വേറിട്ട ഒരു കഥാപാത്രമാണ് റോഷകിലേത്. ഇന്ത്യ ഒട്ടാകെ ചിത്രത്തിന് മികച്ച അപ്രീസിയേഷൻ ലഭിച്ചു.