ഒരു മൽസ്യ കന്യകയെപ്പോലെ പൂളിൽ നിന്നും ഉയർന്നു പൊങ്ങി അൻസിബ ഹസ്സൻ

ലോകസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ത്രില്ലറുകളിൽ ഒന്നായ ദൃശ്യത്തിലൂടെ പേരും പെരുമയും നേടിയ നടിയാണ് അൻസിബ ഹസ്സൻ. അതും നാച്ചുറൽ ആക്റ്റിംഗിന്റെ തലതൊട്ടപ്പനായ മോഹൻലാലിൻറെ മകളായി അഭിനയിക്കുവാൻ ഭാഗ്യം സിദ്ധിക്കുക എന്ന് പറയുന്നത് തന്നെ എല്ലാവര്‍ക്കും ഒത്തുകിട്ടുന്ന അവസ്സരം അല്ല.

ദൃശ്യം ആയിരുന്നില്ല ഇവരുടെ ആദ്യ ചിത്രം എങ്കിലും അൻസിബ എന്ന നടിയെ അടയാളപ്പെടുത്തിയത് ഈ ചിത്രത്തിലൂടെ തന്നെ ആണ് . ഗോപൂ ബാലാജി സംവിധാനം നിർവഹിച്ച പരംജ്യോതി ആണ് അൻസിബയുടെ ആദ്യ ചലച്ചിത്രം. ഈ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടുകയുണ്ടായി. എന്നാൽ മിക്ക അന്യ ഭാഷകളിലും അൻസിബക്ക് ലേബൽ ഉണ്ടാക്കി കൊടുത്തത് ദൃശ്യം തന്നെ ആണ്.

മികച്ച നർത്തകിയും ടെലിവിഷൻ അവതാരകയും ആയ ഇവർ മലയാളത്തിൻ്റെ പരിചിത മുഖങ്ങളിൽ ഏറ്റവും മുൻ പന്തിയിൽ തന്നെ ആണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എല്ലാ കാലത്തും സജീവമായി ഇടപെടുവാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും അൻസിബ മടി കാണിക്കാറില്ല.

ആദ്യ നാളുകൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിട്ടപ്പോഴൊക്കെ അവയെ സധൈര്യം തടുത്ത് നിർത്തി തൻ്റെ സിനിമയിലൂടെ മറുപടി പറയുന്നതിൽ അൻസിബ മിടുക്ക് കാട്ടിയിരുന്നു. പല വിമർശകരുടേയും നാവടപ്പിക്കാൻ അതുകൊണ്ട് തന്നെ താരത്തിന് കഴിയാറുമുണ്ട്.

കഴിഞ്ഞ ദിവസ്സം ഇവർ പങ്ക് വച്ച ചിത്രങ്ങൾ ഒരേ സമയം വിമർശനത്തിനും അഭിനന്തനത്തിനും കാരണമായി. പൂളിൽ മുങ്ങി നിവരുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഇവർക്ക് പൂച്ചെണ്ടാണോ മുൾക്കിരീടം ആണോ നൽകേണ്ടത് എന്ന്.

Leave a Reply

Your email address will not be published.