മൂന്നുവർഷം മുൻപാണ് ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്… എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിച്ചു. അവന് ഇതൊരു ഹരമാണ്… എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്… പ്രവീണ

സമൂഹ മാധ്യമത്തിൽ തനിക്ക് നേരിട്ട് ഒരു മോശം  അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി പ്രവീണ. സമൂഹ മാധ്യമം ഉപയോഗപ്പെടുത്തി ഒരാൾ തന്റെ പേരിൽ ഫേക്ക് അക്കൗണ്ട് തുടങ്ങിയെന്നും അതുവഴി സള്യം ചെയ്യുകയാണെന്നും  പ്രവീണ പറയുന്നു. മൂന്നു വർഷം മുൻപാണ് ഇത് ശ്രദ്ധിക്കുന്നത്. തന്റെ പേരിൽ ഫെയ്ക്ക് അക്കൗണ്ട് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അത് സ്വാഭാവികമാണ് എന്ന് കരുതി വിട്ടുകളഞ്ഞു. എന്നാൽ ഈ അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ ഒരുപാട് ഫേക്ക് അക്കൌണ്ടുകളിലൂടെ തന്‍റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിച്ചു. അത് അയാൾക്ക് ഒരു ലഹരി പോലെയായിരുന്നു. എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് പ്രവീണ ചോദിക്കുന്നു. തന്റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിക്കുമ്പോൾ എന്ത് സുഖമാണ് അയാൾക്ക് കിട്ടുന്നത്.

വല്ലാത്ത കഷ്ടകാലം ആണ്,  വേറെ ആർക്കെങ്കിലും ഇത്തരത്തിൽ ഉപദ്രവം ഉണ്ടോ എന്ന് അറിയില്ല. വളരെ വർഷങ്ങളായി അനുഭവിക്കുകയാണ്. പിന്നീട് അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ തന്റെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അയാൾക്ക് എന്തോ അംഗവൈകല്യമുണ്ടെന്നാണ് പിന്നീട് അറിഞ്ഞത്. തന്റെ കുടുംബത്തിലുള്ളവർ ഇത് കണ്ടാൽ സഹിക്കുമോ എന്ന് പ്രവീണ ചോദിക്കുന്നു. വീട്ടുകാർക്ക് തന്നെക്കുറിച്ച് അറിയാം അതുകൊണ്ട് കുഴപ്പമില്ല  പക്ഷേ,   ഇത് കാണുന്ന സാധാരണക്കാർ ഒരിക്കലെങ്കിലും സംശയിച്ചു പോകും.

Screenshot 1102

ഈ വിവരം പിന്നീട് ഇൻസ്റ്റയിലൂടെ പറഞ്ഞു. അതിന്റെ വാശിക്ക് വളരെ ആരോചകമായ ശബ്ദത്തിൽ തനിക്ക് അവൻ മെസ്സേജ് അയച്ചു. രാജേഷ് എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ആദ്യം സംസാരിച്ചത്. ഇത് ഭാഗ്യരാജ് എന്ന വ്യക്തിയാണ് എന്ന് പിന്നീട് മനസ്സിലായി. ഒരു കമ്പ്യൂട്ടർ സ്റ്റുഡന്റാണ്. ഒരുതരം ഡ്യുവൽ പേഴ്സണാലിറ്റി ഉള്ള വ്യക്തിയാണ്. സമാധാനത്തോടെ ഉറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയുണ്ടായി. അങ്ങനെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. പിന്നീട് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.ഡൽഹിയിൽ ഒരു ചേരിയിലാണ് താമസിക്കുന്നത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുതൽ അവന്‍ വീണ്ടും ഇതേ പരിപാടി ആവർത്തിച്ചു. ഒരു വാശിയോടെ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. ഇപ്പോൾ കുറച്ചു കാലമായി തന്നെയും മകളെയും ഉപദ്രവിക്കുന്നു. തന്റെ മകൾ ഫോളോ ചെയ്യുന്ന ആളുകളെ വരെ തിരഞ്ഞു പിടിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കുന്നതാണ് അവന്റെ ഇപ്പോഴത്തെ രീതി. അതുകൊണ്ടുതന്നെ പ്രവീണ ലളിതഭായി എന്ന പേരിൽ ഏതെങ്കിലും റിക്വസ്റ്റുകൾ വന്നാൽ ഒരിക്കലും അക്സപ്റ്റ് ചെയ്യരുതെന്ന് പ്രവീണ തന്റെ ആരാധകരോട് പറയുന്നു.