ഉണ്ണിമേരി പറയുന്നു, ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച കഥ ! രക്ഷകനായത് സാക്ഷാൽ മമ്മൂട്ടി

ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന ഉണ്ണി മേരി കാലഘട്ടങ്ങൾ എത്ര മറഞ്ഞു പോയാലും ഇന്നും സിനിമാ ആസ്വാദകരുടെ മനസ്സിനുള്ളിലെ സൗന്ദര്യ ധാമം തന്നെ ആണ്. 1969 ൽ പുറത്തിറങ്ങിയ നവ വധു എന്ന ചിത്രത്തിലൂടെ വെറും ആറാം വയസ്സിലാണ് ഇവർ തിരശീലക്ക് മുന്നിലേക്ക് എത്തുന്നത്.

പിന്നീട് വിഖ്യാത നടൻ വിന്സെന്റിൻ്റെ പിക്‌നിക് എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം നടത്തിയ ഉണ്ണി മേരി അക്കാലത്തെ ഒട്ടു മിക്ക താര രാജാക്കന്മാരോടൊപ്പവും ലീഡ് റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ചാതുര്യവും ഗ്ലാമർ പ്രദർശനവും ഒരുപോലെ ഇണങ്ങുന്ന ഇവർ അക്കാലത്തെ യുവാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയ താരം ആണ്.

രൂപ ഭംഗിയും അഭിനയ മികവും ഒത്തിണങ്ങിയ ഇവർ ഒട്ടുമിക്ക സൗത്ത് ഇന്ത്യൻ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിക്കൽ തൻ്റെ ജീവിതം രക്ഷിച്ചത് മമ്മൂട്ടി ആണെന്ന് ഉണ്ണിമേരി തുറന്നു പറഞ്ഞത് സിനിമാ സൈബർ ഇടങ്ങളിൽ ചർച്ച ആയിരിക്കുക ആണ്.

മമ്മൂട്ടിയും ശോഭനയും പ്രധാന വേഷത്തിൽ അഭിനയിച്ച് ഐ വീ ശശി സംവിധാനം നിർവഹിച്ച കാണാമറയത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് തൻ്റെ ജീവിതത്തിന്റെ ഗതി തന്നെ തിരിച്ചു വിട്ട സംഭവം ഉണ്ടായത്. അന്ന് താനും മമ്മൂട്ടിയും മറ്റ് ക്രൂ മെമ്പേഴ്സും താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ കാണാൻ തൻ്റെ പിതാവ് എത്തിയിരുന്നു.

എന്നാൽ അവിടെ ഉണ്ടായിരുന്നവർ തൻ്റെ അച്ഛനോട് മോശമായി പെരുമാറുകയും കാണാൻ അനുവദിക്കാതിരിക്കുകയും ചെയ്തു . ഇത് വല്ലാതെ വിഷമിപ്പിച്ചു. മാനസികമായി വല്ലാതെ തകർന്ന അവസ്ഥ ആയിരുന്നു തനിക്ക് അപ്പോൾ ഉണ്ടായത്.

അപമാന ഭാരം മൂലം മരിക്കണമെന്ന് തോന്നി. ഉടൻ തന്നെ ഹോട്ടൽ മുറിയിൽ കയറി കതക് അടച്ച് കുറ്റി ഇട്ടതിന് ശേഷം ഉറക്ക ഗുളിക എടുത്ത് കഴിച്ചു. പുറത്ത് തന്നെ കാണാതെ വന്നപ്പോൾ പലരും വാതിൽ തട്ടി വിളിച്ചു. പക്ഷെ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനാൽ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.

പിന്നീട് മമ്മൂട്ടി എത്തി വാതിൽ ചിവിട്ടി പൊളിച്ച് മുറിയിൽ അബോധാവസ്ഥയിൽ കിടന്ന തന്നെ ഹോസ്പിറ്റലിൽ എത്തിക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ ആണ് ജീവൻ രക്ഷിച്ചത്. മമ്മൂട്ടി അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഉണ്ണി മേരി എന്ന നടി ഇന്ന് ഉണ്ടാകുമായിരുന്നില്ല. അവർ പറഞ്ഞു.

Leave a Reply

Your email address will not be published.