വിവാഹജീവിതം പ്രധാനപ്പെട്ടതാണ്… അതുകൊണ്ടാണ് വീണ്ടും വീണ്ടും വിവാഹം കഴിച്ചത്… മൂന്നാമത്തെ വിവാഹബന്ധവും വേർപ്പെടുത്തിയ വനിത പറയുന്നു…

തമിഴിലെ ബിഗ് ബോസിലൂടെ നിരവധി ഹേറ്റേഴ്സിനെ സൃഷ്ടിച്ച താരമാണ് വനിതാ വിജയകുമാർ. സിനിമ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്നതിനിടെയാണ് വനിത ബിഗ് ബോസിലേക്ക് കടന്നു വരുന്നത്. എന്നാൽ ഈ ഷോയിൽ പങ്കെടുത്തതിലൂടെ വനിത വലിയ തോതിലുള്ള ഹെറ്റെഴ്‌സിനെ സമ്പാദിച്ചു. ബിഗ് ബോസിന് ശേഷം ഇത്രയധികം നെഗറ്റീവ് പബ്ലിസിറ്റി നേടിയെടുത്ത മറ്റൊരു താരം ഉണ്ടായിട്ടില്ല തമിഴിൽ. ഇതോടെയാണ് വനിതയുടെ വ്യക്തി ജീവിതം ചർച്ചകളിൽ ഇടം പിടിച്ചതും.
മൂന്നുപ്രാവശ്യം വിവാഹം കഴിക്കുകയും മൂന്നു ബന്ധങ്ങളും വേർപെടുത്തുകയും ചെയ്ത വ്യക്തിയാണ് വനിത. വനിതയുടെ 3 വിവാഹങ്ങളും പരാജയമായിരുന്നു. ഈ ബന്ധത്തില്‍ നിണ്ണും ശ്രീഹരി,  ജോവിക , ജയനിക എന്നീ മൂന്ന് മക്കളും വനിതയ്ക്കുണ്ട്.

രണ്ടായിരത്തിലാണ് നടൻ ആകാശിനെ വനിത  വിവാഹം കഴിക്കുന്നത്.  ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിന്ന ഈ ബന്ധം അവസാനിപ്പിച്ച് 2007 വനിത മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. 2007ൽ ആയിരുന്നു ഇത്.  ബിസിനസുകാരനായ ആനന്ദരാജനെ ആണ് വനിത വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടു പോയില്ല. വിവാഹമോചനം നേടിയ ശേഷം വനിത പീറ്റർ പോളിനെ വിവാഹം കഴിച്ചു. എന്നാൽ എന്തുകൊണ്ടോ ഈ ബന്ധത്തിനും അധികമായുസ്സുണ്ടായില്ല. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിരിയുകയായിരുന്നു എന്നാണ് വനിത പിന്നീട് പ്രതികരിച്ചത്. യഥാർത്ഥ കാരണം ഇപ്പോഴും ദുരൂഹമാണ്.

Screenshot 1092

വനിതയുടെ ജയനിക  എന്ന മകൾക്ക് 14 വയസ്സുണ്ട്. മകൾ ഹൈദരാബാദിലാണ്. താനിടയ്ക്ക് മകളെ കാണാൻ പോകാറുണ്ടെന്ന് വനിത പര്‍യുന്നു. ഒരിക്കൽ മകളെ കാണാൻ ചെന്നപ്പോൾ അച്ഛനെ കാണുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അവൾ ചോദിച്ചു. അവളുടെ  ആഗ്രഹത്തിന് എതിരു നിന്നില്ല. അതിനുള്ള അനുവാദം നൽകി. തന്റെ അച്ഛൻ തനിച്ചാണെന്ന് പറയാൻ ഒരു നല്ല കുട്ടിക്ക് മാത്രമേ കഴിയൂ. ഇടക്കൊക്കെ മകളെ പോയി കാണാറുണ്ട്. കൂടാതെ എല്ലാ ദിവസവും വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയും ചെയ്യും.

അതേസമയം ഏക മകൻ ശ്രീഹരി  വനിതയിൽ നിന്നും അകന്നാണ് കഴിയുന്നത്. ഇതിന്റെ കാരണവും വനിത തന്നെ വിശദീകരിക്കുന്നു. അമ്മയുടെ കാര്യത്തിൽ ആണ്മക്കള്‍ സ്വാർത്ഥരാണ്. അമ്മ മറ്റൊരു ബന്ധത്തിൽ ആകുന്നത് അവർക്ക് സഹിക്കാൻ കഴിയില്ല. അമ്മയെ ആൺമക്കൾ അത്രത്തോളം സ്നേഹിക്കുന്നു. എന്നാൽ തന്റെ മകൻ അങ്ങനെ അല്ല. കുടുംബമാണ് മകനെ തന്നിൽ നിന്നും അകറ്റിയത്.

 അതേസമയം വിവാഹം തനിക്ക് എല്ലാകാലത്തും പ്രധാനപ്പെട്ടതായിരുന്നു എന്നും വിവാഹ ജീവിതം എന്താണെന്ന് അനുഭവിച്ചാണ്‍ല്‍ മാത്രമേ അതിനെ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നാണ് വനിതയുടെ അഭിപ്രായം. അതുകൊണ്ടാണ് ആദ്യത്തെ വിവാഹബന്ധം പരാജയപ്പെട്ടപ്പോഴും പിന്നെയും വിവാഹം കഴിച്ചത്. കുട്ടികളോട് പ്രത്യേക ഇഷ്ടവും സ്നേഹവുമാണ്. മൂന്നാമത്തെ വിവാഹബന്ധം പരാജയപ്പെട്ടതോടെ ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താനെന്ന് വനിത പറയുന്നു.