ബ്ലൗസിന് കൈയുണ്ടോ ബാക്ക് ഓപ്പൺ ആണോ എന്നൊന്നും നോക്കാറില്ല.. എനിക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ്… ജീവ ചോദിക്കുന്നു …

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കപ്പിൾസ് ആണ് ജീവയും അപർണയും. തങ്ങളുടെ യാത്രാ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമുള്‍പ്പടെ ഉൾപ്പെടെ എല്ലാം അവർ സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇവരുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റി പല  വിമർശനങ്ങളും ഉയര്‍ന്നു വരാറുണ്ട്. അടുത്തിടെ ഇരുവരും മാലിദ്വീപിലേക്ക് നടത്തിയ യാത്രയിൽ അപർണ്ണ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടു. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ജീവയും അപർണയും.

അത്യാവശ്യം ഫ്രീഡം നൽകുന്ന കുടുംബമാണ് തന്റേതെന്ന് ജീവ പറയുന്നു. ഒരു ചിത്രമെടുമ്പോൾ അതില്‍ ക്ലീവേജ് കണ്ടു അതുകൊണ്ട് ഭർത്താവാണെന്ന് പറഞ്ഞു നടക്കാൻ നാണമില്ലേ എന്നൊക്കെ കമന്റിലൂടെ ചിലര്‍ ചോദിക്കാറുണ്ട്. അവർ എന്തോ കണ്ടുപിടിച്ചു എന്നാണ് അവരുടെ ഭാവം. പക്ഷേ അത്തരക്കാർ മനസ്സിലാക്കേണ്ടത് മറ്റുള്ളവർ എന്ത് കാണണം അത് മാത്രമേ മറ്റുള്ളവര്‍ കാണുന്നുള്ളൂ. അത്  അറിഞ്ഞു തന്നെയാണ് ഓരോ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കു വയ്ക്കുന്നത്. തങ്ങൾക്ക് രണ്ടല്‍ക്കും അറിയാവുന്നതിൽ കൂടുതൽ ഒന്നും അവർ ആരും കണ്ടുപിടിച്ചിട്ടില്ല.

Screenshot 1001

ഒരു ഫോട്ടോ കൊള്ളാമെന്ന് തോന്നുന്നതുകൊണ്ടാണ് ഇടുന്നത്. തന്റെ ഭാര്യ എന്തു ധരിക്കണം എന്നു തീരുമാനിക്കുന്നത് അവരുടെ  ഇഷ്ടമാണ്. അപർണ ഇഷ്ടമുള്ളതും കംഫർട്ട് ആയതുമായ വസ്ത്രം ധരിക്കട്ടെ. തനിക്ക് ഇല്ലാത്ത പ്രശ്നമാണ് മറ്റുള്ളവർക്ക് ഉള്ളത്. 

താനൊരു ഡ്രസ്സ് ഇടുമ്പോൾ ഇത് ഇട്ടോട്ടെ എന്ന് ജീവിയോട് ചോദിക്കാറില്ല എന്ന് അപർണ്ണ പറയുന്നു. അത്തരത്തിൽ അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. അത് ഡ്രസ്സ് ആയാലും,അതൊക്കെ തന്‍റെ മാത്രം തീരുമാനമാണ്. എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഭർത്താവിനോട് പോയി പെർമിഷൻ വാങ്ങേണ്ട ഒരു ആവശ്യവുമില്ല. അനുവാദം ചോദിക്കേണ്ട ഒരു ആവശ്യവുമില്ല. കുഴപ്പമില്ല എന്ന് സ്വയം തോന്നുന്ന കാര്യങ്ങൾ ചെയ്യണം. എന്നാൽ ചില കാര്യങ്ങൾ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയാൽ അത് ചെയ്യരുതെന്ന മുന്നറിയിപ്പും അപർണ നൽകുന്നു. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യം വരുമ്പോൾ അഭിപ്രായം ചോദിക്കാം. ഭാര്യ ഒരു ബ്ലൌസ് ഇട്ടാല്‍ അതിന്‍റെ  ബാക്ക് ഓപ്പൺ ആണോ എന്നൊന്നും താൻ നോക്കാറില്ലന്നും  അതിന്റെ ആവശ്യമില്ലെന്നും ജീവ പറയുന്നു.