ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റിയില്ലെങ്കിൽപ്പിന്നെ ആ ബന്ധത്തില്‍ തുടരാതിരിക്കുന്നതാണ് നല്ലത്… ലിയോണ ലിഷോയ്…

 മലയാളത്തിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ലിയോണ ലിഷോയ്. പ്രിയ നടൻ ലിഷോയുടെ മകളാണ് ലിയോണ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അവർ അടുത്തിടെ ഒരു ടെലിവിഷൻ ചാനല്‍ പരിപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ ബ്രേക്കപ്പിനെ കുറിച്ച് തുറന്നു സംസാരിച്ചു. നടിയുടെ വാക്കുകൾ  ഏറെ ശ്രദ്ധ നേടി.

തനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നെന്നും അദ്ദേഹം ഒരു ഇന്റർനാഷണൽ ബോയ്ഫ്രണ്ട് ആയിരുന്നു എന്നും ലിയോണ പറഞ്ഞു. അദ്ദേഹം മലയാളിയായ ഒരു എൻ ആർ ഐ ആയിരുന്നു.  പക്ഷേ ആ ബന്ധം പിന്നീട് ബ്രേക്ക് അപ്പ് ആയി. നീണ്ട പത്തു വർഷത്തെ ബന്ധമായിരുന്നു അത്. കോളേജിൽ പഠിക്കുമ്പോഴാണ് തമ്മില്‍ അടുക്കുന്നത്. തങ്ങളുടെ ബന്ധത്തെ കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. അദ്ദേഹം ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ  ആയിരുന്നു. ഇപ്പോഴും അയാളുമായി കോൺടാക്ട് ഉണ്ട്. തന്നെ നന്നായി അറിയുന്ന കുറച്ചു പേരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ വേർപിരിയുന്നതാണ് നല്ലത് എന്ന് പിന്നീട് മനസ്സിലാക്കി. ആ ബന്ധം തകർന്നതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. ബന്ധം നിലനിർത്തുന്നതിന് എഫർട്ട് എടുക്കാൻ രണ്ടു പേർക്കും ഒരുപോലെ തോന്നണം. അതിന് പറ്റുന്നില്ലെങ്കിൽ ആ ബന്ധത്തിൽ എന്തോ പ്രശ്നമുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. 

Screenshot 1089

ഒരു ബന്ധത്തിൽ എന്ത് കാര്യത്തിനു വേണ്ടിയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടതെന്ന് നടി ചോദിക്കുന്നു. താൻ എന്താണോ  അങ്ങനെ തന്നെ ഇരിക്കാനാണ് ഇഷ്ടം. ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയണം. ഒരു പാർട്ട്ണറുടെ പിന്തുണയും വേണം. നമ്മളെ പിന്തുണയ്ക്കാൻ പാര്‍ട്ട്ർക്ക്  കഴിയണം. പരസ്പരം ഒരു മ്യൂച്ചൽ സപ്പോർട്ട് വേണം.  അതിന് കഴിയാത്ത ഒരു സാഹചര്യമാണ് ഉള്ളതെങ്കിൽ പിന്നെ ആ ബന്ധം തുടരാതിരിക്കുന്നതാണ് നല്ലതെന്നും നടി പറഞ്ഞു.