ഇന്ന് മലയാളത്തിലെ യുവ നടിമാരില് ഏറ്റവും ഗ്ലാമരസായ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യുകയും അതിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത കലാകാരിയാണ് ഹണി റോസ്. ഇപ്പോഴിതാ തനിക്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കൂറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അവർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത് വിശദീകരിച്ചത്.
ഹണി റോസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2014 തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു വൺ ബൈ ടു. ത്രില്ലർ ജോണറിൽ ഉൾപ്പെട്ട ഈ ചിത്രം പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ല. എന്നാൽ ചിത്രത്തിലെ ഒരു രംഗം വലിയ ചർച്ചകൾക്ക് കാരണമായി. ഇതിൽ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മാർക്കറ്റിങ്ങിനു വേണ്ടി ഇത് ഉപയോഗിച്ചു.
എന്നാൽ ചിത്രത്തിന് സംവിധായകൻ തന്നോട് ഇതിൽ ലിപ്ലോക്ക് രംഗമുണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നില്ലെന്ന് ഹണി റോസ് പറയുന്നു. ഷൂട്ടിംഗ് ആരംഭിച്ചതിനു ശേഷമാണ് അതിനെക്കുറിച്ച് അറിയുന്നത്. തന്നെ അവർ പറഞ്ഞു കൺവിൻസ് ചെയ്യിപ്പിക്കുകയായിരുന്നു. അപ്പോൾ അതിൽ വലിയ കുഴപ്പമുണ്ടെന്ന് തോന്നിയില്ല. മാത്രമല്ല തെറ്റുള്ളതായും തോന്നിയില്ല. ചിത്രത്തിലെ കഥാപാത്രം അത്തരം ഒരു രംഗം ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ സിനിമ പുറത്തിറങ്ങിയപ്പോൾ അവർ ഈ രംഗം പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തു. അപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒരുപക്ഷേ അത് സിനിമയുടെ അണിയറ പ്രവർത്തകരുടെ മാർക്കറ്റിംഗ് തന്ത്രമായിരുന്നിരിക്കാം. എങ്കിലും അവർ അത് ഉപയോഗിച്ച രീതി തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്ന് ഹണി റോസ് പറയുന്നു.