മമ്മൂട്ടി കാമുകവേഷം ചെയ്തു കൊണ്ട് നടക്കുന്നു… എടാ പൊട്ടാ 73 വയസ്സായില്ലേ നീ കാള പോലെ ആയിട്ടല്ലേ പെണ്ണിന്റെ പുറകെ നടക്കുന്നത്…… മോഹൻലാലിന്റെ സിനിമ സഹിക്കാൻ പറ്റില്ല… ഗുരുതരമായ ആരോപണങ്ങളുമായി ശാന്തിവള ദിനേശ്..

മമ്മൂട്ടിയും  മോഹൻലാലും ഇനിയെങ്കിലും പ്രായത്തെ അംഗീകരിക്കണമെന്ന് പ്രമുഖ സംവിധായകൻ ശാന്തി വിള ദിനേശ്. മലയാളത്തിൽ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പണ്ട് മോഹൻലാലിന്റെ ഒറ്റ സിനിമ പോലും വിടാതെ കാണുമായിരുന്നു. പക്ഷേ ഇപ്പോൾ മോഹൻലാലിന്റെ സിനിമ കാണാറില്ല. സഹിക്കാൻ പറ്റില്ല. വെറുതെ സമയവും പൈസയും പോകും. മോഹൻലാലിന്റെ മമ്മൂട്ടിയുടെയും കാലഘട്ടം കഴിഞ്ഞു. എന്നിട്ടും അവരെ മാക്സിമം വിറ്റെടുക്കുകയാണ്.

അമിതാബച്ചനെയും രജനികാന്തിനെയും പോലെ പ്രായത്തിനനുസരിച്ചുള്ള വേഷം ചെയ്യണം. അരനാഴികനേരത്തിലെ വേഷത്തെ കുറിച്ചും  ചെമ്മീനിലെ പഴനിയെക്കുറിച്ചും സംസാരിക്കുന്നത് അവർ അത് മനോഹരമായി ചെയ്തു വച്ചിരിക്കുന്നത് കൊണ്ടാണ്. അതുപോലുള്ള ശക്തമായ കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്. ലേലത്തിലെ എംജി സോമന്‍ അഭിനയിച്ച വേഷം ഇപ്പോഴും നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. അതുപോലെതന്നെ ശക്തമായ കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്. രജനികാന്ത് നടക്കുന്നതുപോലെ കഷണ്ടിയുമായി നടക്കുന്നത് ഈ നടന്മാർക്ക് സ്വപ്നം കാണാൻ പോലും പറ്റില്ലെന്ന് ശാന്തിവള ദിനേശ് പറയുന്നു.

Screenshot 1079

മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുകന്റെ വേഷം ചെയ്തുകൊണ്ട് നടന്നാൽ അത് ആളുകൾക്ക് അറിയാം. എടാ പൊട്ടാ 73 വയസ്സ് അയില്ലേ നീ കാള പോലെ ആയിട്ടല്ലേ പെണ്ണിന്റെ പിറകെ നടക്കുന്നതെന്ന് അവർ ചോദിക്കും. എന്നാൽ അമരത്തിലെ അച്ചൂട്ടിയെ പോലെ ഒരു 10 വേഷം ചെയ്താൽ അത് എന്നും നിൽക്കും. വാനപ്രസ്ഥത്തിൽ മോഹൻലാൽ അഭിനയിച്ചത് പോലത്തെ 10 വേഷം ചെയ്താൽ മോഹൻലാലിനെ എന്നും ഓർക്കും. അതിന് പകരം മോൺസ്റ്ററും മറ്റും ചെയ്താൽ  ജനം തള്ളക്ക് വിളിക്കും. പുഴു,  ഉണ്ട പോലെയുള്ള ചിത്രങ്ങൾ മമ്മൂട്ടി ഇടയ്ക്ക് ചെയ്യുന്നുണ്ട് എന്നാൽ അതുപോലും മോഹൻലാൽ ചെയ്യുന്നില്ല. മോഹൻലാലിനെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുകയാണ്,  അതിന് മോഹൻലാൽ നിന്നു കൊടുക്കുകയാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.