പശുവിന്റെ പാലിൽ സ്വർണം തിരഞ്ഞവർ, ഗോമൂത്രമൊഴിച്ച് ദളിതൻ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കിയവർ, ക്യാമ്പസുകളിൽ നിരോധന ഉറകൾ തേടി പോയവർ.. ഒടുവിൽ ഇതാ… പ്രത്യേകതരം മനുഷ്യരാണ് ഇവർ… പരിഹാസവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ…

ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ തുടങ്ങിയവർ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്താൻ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത് മുതൽ വലിയ വിമർശനമാണ് ഈ ചിത്രത്തിനെതിരെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ചിത്രത്തിലെ ഗാനരംഗം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നതാണ് ഇവരുടെ പ്രധാനമായ ആരോപണം. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്നത് എന്നതാണ്. ഈ വിവാദം കത്തി നിൽക്കുന്നതിനിടെ പ്രമുഖ മാധ്യമപ്രവർത്തകനായ അരുൺകുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ മാസമാണ് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം നൽകിയതിന്റെ പേരിൽ ദിവ്യ ഫാർമസി പതഞ്ജലിയുടെ ബ്രാണ്ടിൽ പുറത്തിറക്കുന്ന 5 പതഞ്ജലിയുടെ മരുന്നുകളുടെ ഉൽപാദനം ഉത്തരാഖണ്ഡ് സർക്കാർ നിരോധിക്കുന്നത്. ഇത് ആരെങ്കിലും അറിഞ്ഞിരുന്നോ എന്ന് അരുൺ ചോദിക്കുന്നു. പ്രസ്തുത മരുന്നുകളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയതിന് രണ്ടു മാധ്യമങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ ബ്രാൻഡ് പതഞ്ജലിയുടേത് ആയതുകൊണ്ട് മാത്രമാണ് ആരും കാവി അടി വസ്ത്രം തിരയാതിരുന്നതെന്ന് അരുൺ പരിഹസിക്കുന്നു.

Screenshot 1075

ഇവിടുത്തെ പ്രധാന പ്രശ്നം എന്ത് മായം ചേർക്കുന്നു എന്നതിലല്ല,  മറിച്ച് ആരാണ് ചേർക്കുന്നത് എന്നതാണ്. അതുപോലെതന്നെ ഏതു നിറത്തിലുള്ള അടിവസ്ത്രം ധരിക്കുന്നു എന്നതിലല്ല,  ആരുടെ ഒപ്പം ഉള്ള ആളുടെ അടിവസ്ത്രം എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. ഇത്തരക്കാരെ അടയാളപ്പെടുത്തുന്നത് ഏത് രീതിയിലാണ് എന്ന് ഒന്ന് ചിന്തിച്ചു നോക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

ബീഫ് തപ്പി വരുന്നവരും,  ഈ ഡീയെ  വിളിക്കാൻ പോകുന്നവരും,  കുളത്തിൽ വിഗ്രഹം തപ്പി പോകുന്നവരും ഉൾപ്പെടെ പശുവിന്റെ പാലിൽ സ്വർണം തിരഞ്ഞവരും , ഗോമൂത്രം ഒഴിച്ച് ദളിതർ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കിയവരും , ക്യാമ്പസുകളിൽ ഗർഭനിരോധന ഉറകൾ തേടിപ്പോയവരും ഒക്കെ ഇതിൽ പെടുന്നുണ്ട്. ഏറ്റവും ഒടുവിലത്തെതാണ് അടിവസ്ത്രത്തിന്റെ നിറം തിരയുന്നവര്‍. ഇത്തരക്കാർ പ്രത്യേകതരം മനുഷ്യരാണ് എന്നും  അരുൺ പരിഹസിക്കുന്നു.