എന്നെക്കൊണ്ട് പുഷ് ചെയ്യിച്ചാലേ ചെയ്യൂ… പുഷ് ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം… സ്വന്തം പ്രയത്നം ഇട്ട് ഒന്നും ചെയ്യില്ല… ഷീലു എബ്രഹാം….

നടി എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാളികൾക്ക് പരിചിതയാണ് ഷീലു എബ്രഹാം. ഷീലു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വീകം. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും ഷീലു സംസാരിച്ചു.

തനിക്ക്  സിനിമയിൽ നോ പറയാൻ ഒരു ബുദ്ധിമുട്ടുമില്ല,  അതുകൊണ്ടാണ് കൂടുതൽ സിനിമകൾ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്നതെന്ന് ഷീലു പറയുയുകയുണ്ടായി. ഇതുവരെ 18 സിനിമകളിൽ അഭിനയിച്ചു. ഇതിൽ 12 സിനിമകളും നിർമ്മിച്ചത് ഷീലുവിന്റെ തന്നെ കമ്പനിയാണ്. ബാക്കി ആറെണ്ണം പുറത്തുള്ളവരുടെ സിനിമകളികളിലാണ് അഭിനയിച്ചത്. താൻ പുറത്തു പോയി അഭിനയിച്ച ചില ചിത്രങ്ങൾ ഇപ്പോഴും പെട്ടിയിൽ ഉണ്ട്. കഥ പറഞ്ഞത്തിന് ശേഷം പിന്നീട് അത് വിശ്വസിച്ചു പോയി അഭിനയിക്കുകയും ചെയ്യും. പറഞ്ഞത്തിന്റെ പകുതി പോലും പേയ്‌മെന്റ് കിട്ടില്ല. ഒടുവില്‍ പടം നിന്നു പോകും. ഒടുവിൽ പേരുദോഷം മാത്രം ബാക്കിയാവും. ഇങ്ങനെയുള്ള ധാരാളം സംഭവങ്ങൾ സിനിമയിലുണ്ട്.

Screenshot 1068

താൻ ഭർത്താവിന്റെ പണം കണ്ടല്ല  അദ്ദേഹത്തെ കല്യാണം കഴിച്ചത്. അദ്ദേഹത്തെ വെച്ച് സിനിമ പിടിച്ച് സിനിമാ നടി അയെക്കാം എന്ന് കരുതി വന്ന വ്യക്തിയല്ല. വളരെ ഇൻട്രോവർട്ട് ആണ്. പുഷ് ചെയ്യിച്ചാലെ ചെയ്യുകയുള്ളൂ. സ്വന്തമായി ഒന്നും ചെയ്യില്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ആകുമായിരുന്നു. തന്നെ പുഷ് ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. 

തന്റേത് ഒരു യാഥാസ്ഥിതിക കുടുംബമാണ്. അതുകൊണ്ടാണ് നേഴ്സിങ് പഠിക്കാന്‍ പോയത്. വിവാഹം കഴിച്ചു കുട്ടികള്‍ അതിനു ശേഷം ആണ് സിനിമ എന്ന സ്വപ്നം ഉണ്ടാകുന്നത്. സ്വന്തം കമ്പനിക്ക് വേണ്ടി ചെയ്ത പരസ്യത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഒരു ഭാര്യയെ സംബന്ധിച്ച് ഭർത്താവിന്റെ സ്നേഹം എന്ന് പറയുന്നത് വെറുതെ വീട്ടിലെത്തി ഉമ്മയും കൊടുത്ത് സ്നേഹിച്ചു കൊണ്ടിരിക്കുന്നതല്ല . ഭാര്യയുടെ മനസ്സ് അറിയണം. വീട്ടിൽ നിന്ന് ഭാര്യയെ പുറത്തേക്ക് ഒരുക്കിക്കൊണ്ടു പോകാൻ ഇഷ്ടപ്പെടുന്ന ഭർത്താവ് ആയിരിക്കണം.

താൻ ഭർത്താവിനെ ആദ്യമായി കാണുന്നത് എയർപോർട്ടിൽ വച്ചാണ്. അന്ന് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഒരു ബിസിനസുകാരനാണ്. കണ്ടപ്പോൾ ഇഷ്ടം തോന്നി വിളിക്കണമെന്ന് പറഞ്ഞു കാര്‍ഡ് തന്നു. അന്ന് അദ്ദേഹത്തിന്റെ കണ്ണിൽ പ്രണയം കണ്ടിരുന്നു പക്ഷേ താന്‍ അത് മൈൻഡ് ചെയ്തില്ല. പിന്നീട് അദ്ദേഹം കുവൈറ്റിൽ എത്തിയപ്പോൾ ഒന്ന് രണ്ട് പ്രാവശ്യം കാണാനിടയായി. പിയാണ് അത് പ്രണയമായി വളരുന്നതെന്ന് ഷീലു പറഞ്ഞു.