ഞാൻ ചാടിപ്പോയി വിവാഹം കഴിച്ചു…. മകളെ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കെട്ടിക്കാനാണ് ആഗ്രഹം… നടി കാർത്തിക കണ്ണൻ…

മിനി സ്ക്രീനിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് കാർത്തിക കണ്ണൻ. കാർത്തികയുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അവർ.

താൻ പ്രണയിക്കുമ്പോൾ തമ്മിൽ കാണുന്നത് തന്നെ വളരെ അപൂർവമായിട്ടാണ്. മാസങ്ങൾ കൂടിയിരിക്കുമ്പോഴാണ് ഒന്ന് കാണുന്നത്. ആ കാലത്ത് പ്രണയത്തിന് ഒരു ദിവ്യത്വം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ ഒന്നുമില്ലെന്ന് കാർത്തിക അഭിപ്രായപ്പെടുന്നു. തന്റെയും ഭർത്താവിനെയും സീരിയസ് പ്രണയമായിരുന്നു. 20 വർഷമായി ഒരു കുഴപ്പവുമില്ലാതെ ആ ബന്ധം മുന്നോട്ടു പോവുകയാണ്.

ആദ്യം തങ്ങളുടെ വിവാഹത്തിന് വീട്ടുകാർ എതിർത്തു. പ്രണയം ആരംഭിച്ചു മൂന്ന് വർഷത്തിനു ശേഷമാണ് വീട്ടുകാർ അറിയുന്നത്. താൻ ഫോണിൽ സംസാരിക്കുന്നത് എക്സ്റ്റൻഷൻ ഫോണെടുത്ത് അച്ഛൻ കേട്ടു. അന്ന് നിരവധി പ്രൊപ്പോസലുകൾ വന്നുകൊണ്ടിരുന്ന സമയമായിരുന്നു.

Screenshot 1064

സിനിമയിൽ നിന്നുള്ള ആളുമായുള്ള വിവാഹ ബന്ധത്തിന് വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ താൻ ആ പ്രണയത്തിൽ ഉറച്ചു നിന്നു.  ചാടിപ്പോയി വിവാഹം കഴിച്ചു. കല്യാണം കഴിഞ്ഞതോർത്ത് രണ്ടാമത് വീട്ടുകാർ തന്നെ വിവാഹം നടത്തി തരികയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ വലിയ പ്രശ്നമില്ലായിരുന്നു. എന്നാൽ തന്റെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല.

പണ്ട് സിനിമ ഫീൽഡിൽ നിന്ന് ഉള്ള ആളുകൾ വിവാഹം കഴിക്കുന്നതിനോട് വലിയ എതിർപ്പായിരുന്നു. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഇപ്പോൾ തനിക്ക് ഒരു മകളുണ്ട്. മകളെ സ്ഥിരമായി ജോലിയുള്ള ഒരാളെ കൊണ്ട് കെട്ടിക്കാനാണ് തന്റെ ആഗ്രഹമെന്ന് കാർത്തിക പറയുന്നു. പക്ഷേ മകളുടെ ആഗ്രഹം എന്താണ് എന്നറിയില്ല. അത് പ്രവചിക്കാൻ കഴിയില്ല. ഒരു ഗവൺമെന്റ് ജോലിയുള്ള ആളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.പക്ഷേ മകളുടെ ഇഷ്ടം എന്താണെന്ന് പറയാൻ പറ്റില്ലന്നും കാർത്തിക കൂട്ടിച്ചേർത്തു.