തലയിൽ ലിംഗം താങ്ങിനിൽക്കുന്ന റഷ്യന്‍ പ്രസിഡന്‍റ്..… പുട്ടിന്‍ ലിംഗം കൊണ്ട് ചിന്തിക്കുന്നവനെന്ന് പറയാതെ പറഞ്ഞു പ്രതിമ…വേറിട്ടൊരു പ്രതിഷേധം…

യുക്രെയിൻ റഷ്യ നടത്തുന്ന ആക്രമണം തുടരുകയാണ്. നിസ്സഹായരായ ഒരു രാജ്യത്തിനു മേൽ വമ്പൻ സൈനിക ശക്തിയായ റഷ്യ നടത്തുന്ന പരാക്രമത്തെ ലോക രാജ്യങ്ങൾ ഒന്നടങ്കം ശക്തമായി വിമര്‍ശിച്ചു. സ്വന്തം രാജ്യത്ത് പോലും പുട്ടിനെ വിമർശിക്കുന്നവർ അനവധിയാണ്. പുട്ടിന്‍ ഒരു വിവേക ശൂന്യനും നെറികെട്ട ഭരണാധികാരിയും ആണെന്നാണ് വിവിധ ലോക രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  ഇതിനിടെ വളരെ വേറിട്ട ഒരു പ്രതിഷേധം പുട്ടിനെതിരെ നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരുപറ്റം ഗ്രാമവാസികൾ.

ഇവർ ഇവിടെ പുട്ടിന്റെ രൂപത്തോട് സാദൃശ്യമുള്ള ഒരു പ്രതിമ പണി തീർത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ബെല്‍ വില്ലേജിലാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.  ബെല്ലന്റ് ഓഫ് ദ ഇയർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശ്നക്കാരനും അവിവേകിയുമായ ഒരു വ്യക്തിയെ വിശേഷിപ്പിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിക്കുന്ന പദമാണ് ബെല്ലന്റ്.

എന്നാല്‍ ഈ പ്രതിമ വിവാദത്തിൽ അകപ്പെടാൻ ഉള്ള കാരണം ഇതൊന്നുമല്ല. പുരുഷന്റെ ലൈംഗിക അവയവം പ്രതിമയുടെ തലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തരത്തിലാണ് പ്രതിമയുടെ നിർമ്മാണം. പുട്ടിനോടുള്ള  കടുത്ത എതിർപ്പാണ് ഇത്തരം ഒരു പ്രതിമ നിര്‍മ്മിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ച ഘടകം എന്ന് ഇതിന്‍റെ നിര്‍മാതാക്കള്‍ പറയുന്നു. 

കഴിഞ്ഞ 10 മാസത്തോളമായി റഷ്യ ഉക്രയിനില്‍ നടത്തുന്ന അധിനിവേശത്തിന് ഒരു മറുപടി നൽകുക എന്നതാണ് ഈ പ്രതിമയിലൂടെ തങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് പ്രതിഷേധക്കാർ വാദിക്കുന്നു. റോഡ് അരികിൽ സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമയിൽ വഴിയാത്രക്കാർക്ക് ചീമുട്ട അറിയാനുള്ള അവസരവും പ്രതിഷേധക്കാർ ഒരുക്കിയിട്ടുണ്ട്. ഇത് വഴി പോകുന്ന എല്ലാവരും പൂട്ടിനോടുള്ള അമര്‍ഷം രേഖപ്പെടുത്താന്‍ ഈ പ്രതിമയെ ഉപയോഗിക്കുന്നു.