കൂവലൊന്നും പുത്തരിയല്ല.. കൂവി തെളിയണം… എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം… രഞ്ജിത്ത്…

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന് പകല്‍ നേരത്ത് മയക്കം എന്ന ചിത്രം IFFK ഇൽ പ്രദർശിപ്പിച്ചപ്പോൾ പലർക്കും അത് കാണാനുള്ള അവസരം ഉണ്ടായില്ല.  ജനത്തിരക്ക് മൂലം ചടങ്ങിന് എത്തിയ പലർക്കും ടിക്കറ്റ് ലഭിച്ചില്ല. ഇത് വലിയ വിമർശനത്തിന് കാരണമായി. ഐ എഫ് എഫ് കെയുടെ സമാപന ചടങ്ങിൽ പങ്കെടുത്ത രഞ്ജിത്ത് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. നന് പകല്‍ നേരത്തു മയക്കം എന്ന ചിത്രം തീയറ്ററിൽ വരുമ്പോൾ എത്രപേർ കാണാൻ വരും എന്ന് നമുക്ക് നോക്കാം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് പറയുന്നു.

അതേ സമയം താൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ കൂവാനായി ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട് എന്ന് തന്നോട് ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞതായി രഞ്ജിത്ത് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ താൻ എഴുന്നേറ്റ് വന്നപ്പോൾ കേട്ടത് സ്വാഗത വചനം ആണോ കൂവലാണോ എന്ന് മനസ്സിലായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

Screenshot 1054

അതേസമയം താൻ സംസാരിക്കാൻ വരുമ്പോൾ ആരെങ്കിലും കൂവുന്നുന്നെങ്കില്‍ അത് നല്ല കാര്യമാണെന്നും കൂവി തെളിയുക തന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് കൂവൽ പുത്തരിയല്ല. 1996 എസ്എഫ്ഐയിൽ നിന്നും തുടങ്ങിയതാണ് തന്റെ ജീവിതം. അതുകൊണ്ട് കൂവൽ ഒരു വിഷയമല്ല. ആരും അതിനു വേണ്ടി പരിശ്രമിച്ചു പരാജയപ്പെടേണ്ട. മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് പലരും പലതും പറഞ്ഞതായി കേട്ടു. ആ സിനിമ തീയറ്ററിൽ വരും. അപ്പോൾ എത്ര പേർ അത് കാണാൻ വരുന്നു എന്ന് നമുക്ക് കാണാം എന്നും രഞ്ജിത്ത് വെല്ലു വിളിച്ചു.