എയർ പ്രഷർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു ശക്തിയായി കടത്തി വിട്ട് പരിക്ക് പറ്റിയ 20 കാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചതാണ് ലോഹ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന വ്യക്തി മരണപ്പെടാന്‍ കാരണം. തുഷാർ സദാശിവം നികുംഫ് എന്നാണ് ഇയാളുടെ പേര്. ഇയാൾ മഹാരാഷ്ട്ര ദൂലയിലെ ലോഹ കമ്പനിയിലെ തൊഴിലാളിയാണ്.
ഈ സംഭവം നടക്കുന്നത് ഡിസംബർ 11നാണ്. സാധാരണയായി തൊഴിലാളികൾ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് തങ്ങളുടെ ശരീരത്തും ദേഹത്തും പറ്റിപ്പിടിച്ചിരിക്കുന്ന ലോഹ പൊടിയും മറ്റും നീക്കം ചെയ്യാറുണ്ട്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനു മുൻപാണ് തൊഴിലാളികൾ ഈ പ്രവർത്തി ചെയ്യുന്നത്. ഇങ്ങനെ ശരീരത്തിലെ ലോഹപ്പൊടി എയർ പ്രഷർ പമ്പ് ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ തുഷാറിന്റെ സഹപ്രവർത്തകനായ ഒരു 28 കാരൻ ബലമായി പിടിച്ചുവെച്ച് തുഷാറിന്റെ മലദ്വാരത്തിൽ വായു അടിച്ചു കയറ്റുക ആയിരുന്നു. ബോധപൂർവം കൊലപ്പെടുത്തണം എന്ന് കരുതി ആണോ ഇങ്ങനെ ചെയ്തത് എന്ന കാര്യം വ്യക്തമല്ല.
തുടർന്ന് തുഷാർ ആവശ്യനിലയിലായി. ഉടൻതന്നെ ഇദ്ദേഹത്തെ സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കൂടുതൽ സീരിയസ് ആയതുകൊണ്ട് അവിടെനിന്നും സൂറത്തിലെ അത്യാധുനിക സൌകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുഷാറിന്റെ ആമാശയത്തിന് കാര്യമായ തകരാറ് സംഭവിച്ചു. ഇതാണ് മരണത്തിൽ കലാശിച്ചത്. സഹപ്രവർത്തകനായ തൊഴിലാളിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിഞ്ഞതിനു ശേഷം കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.