പലതവണ ടോവിനോയെ വിളിച്ചിട്ടും ഫോൺ എടുത്തില്ല… സഹായം ചോദിച്ചു വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നതാകും… പൂജപ്പുര രവി…

ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യം ആയിരുന്നു പൂജപ്പുര രവി. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് ടോവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗപ്പി എന്ന ചിത്രത്തിലാണ്. നിലവിൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അദ്ദേഹം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും  സിനിമയിലെ പുതിയ രീതികളെ കുറിച്ചും വിശേഷങ്ങൾ പങ്ക്  വെച്ചു.

സിനിമയിൽ ഇപ്പോൾ ഒരുപാട് പുരോഗതികൾ വന്നു. സിനിമ കണ്ടാൽ പോലും മനസ്സിലാകുന്നില്ലന്നു പൂജപ്പുര രവി പറയുന്നു. എന്ത് ഷോട്ടാണ് ഇന്ന് ഒരു പിടിയും കിട്ടുന്നില്ല. പണ്ട് റിയലായി ഒരു ഡയലോഗ് പറയാൻ സംവിധായകൻ അനുവദിക്കുമായിരുന്നില്ല. അപ്പോൾ അവർ അഭിനയിക്കാൻ പറയും. ഒടുവിൽ ഓവരായി അഭിനയിച്ച് അത് കുളമാവുകയും ചെയ്യും. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, എല്ലാം നാച്ചുറൽ ആണെന്ന് അദ്ദേഹം പറയുന്നു.

Screenshot 1045

ഗപ്പി എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം നിരവധി തവണ ടോവിനോയെ  ഫോണിൽ വിളിച്ചു. പക്ഷേ ഒരിക്കൽപോലും എടുത്തിട്ടില്ല. താൻ പടം ഒന്നും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് ആയിരിക്കാം. സഹായം ചോദിച്ചു വിളിക്കുകയാണ് എന്ന് കരുതി എടുക്കാത്തവരും ഉണ്ട്. ഇന്നുവരെ ആരോടും സഹായം ചോദിച്ചിട്ടില്ല. സുരേഷ് കുമാറിന്റെ നിരവധി പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ പോലും താൻ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരു നടൻ എന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി തിലകനാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജും എക്സ്പ്രഷനും വളരെ ഇഷ്ടമായിരുന്നു. പക്ഷേ തിലകന് തലക്കനം ഉണ്ട്. അദ്ദേഹം അതിന് അർഹനാണ്. ഒന്നുമില്ലാത്തവർ ഇങ്ങനെ കാണിക്കുമ്പോൾ അരോചകമായി തോന്നുമെന്നും അദ്ദേഹം പറയുന്നു.