സിനിമയും അഭിനയും ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്… തന്‍റെ ഇഷ്ടങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സുരാജ് വെഞ്ഞാറമൂട്…

ഇന്ന് മലയാള സിനിമയിൽ ഒരിക്കലും ഒഴിച്ചു കൂടാനാകാത്ത നടനാണ് സുരാജ് വെഞ്ഞാറമൂട്.  മിമിക്രി രംഗത്തു നിന്നും വന്ന് ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട നടനായി അദ്ദേഹം മാറി. ഇന്ന് എല്ലാത്തരം കഥാപാത്രങ്ങളും സുരാജിന്റെ കൈകളിൽ സുഭദ്രമാണ്. സിനിമയും അഭിനയവും മാറ്റി നിർത്തിയാൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 

ഒഴിവു സമയങ്ങളിൽ കൂടുതലായി സുഹൃത്തുക്കളുടെ ഒപ്പം കറങ്ങാൻ പോകാനും യാത്ര ചെയ്യാനും ഒക്കെയാണ് ഏറെ ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു . പാചകം ചെയ്യാൻ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍ . ഏറ്റവും നന്നായി പാചകം ചെയ്യുന്നത് ചിക്കനും മട്ടനും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Screenshot 1039

സുരാജ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം എന്നാലും എന്റെ അളിയാ ഉടൻ തീയേറ്ററിൽ എത്തും. ബാഷ് മുഹമ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഈ ചിത്രം പൂർണമായി ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിന്‍ സ്റ്റീഫനാണ്.

ഒരു നീണ്ട ഇടവേളക്കു ശേഷം സുരാജ് ഹാസ്യ കഥാപാത്രം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. സംവിധായകന്‍  തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും, ഗായത്രി അരുണും ആണ് കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിക്കും മീരാ നന്ദനും ലെനയും  ഉൾപ്പെടെ വലിയൊരു താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓ ഓ ടീ ടീ യിലൂടെ റിലീസ് ചെയ്ത റോയ് എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരികുന്നത്.