കാവി വേഷം ധരിച്ച സന്യാസി പ്രായപൂർത്തി ആകാത്തവരെ പീഡിപ്പിക്കുന്നു…. കാവി ധരിച്ചവർ ബലാത്സംഗം ചെയ്തവരെ മാലയിട്ട് സ്വീകരിക്കുന്നു… നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്…

ഷാരൂഖ് ഖാനും ദീപിക പടുക്കോണും പ്രധാന വേഷത്തിൽ അഭിനയിച്ച പത്താന്‍ എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതോടെ വലിയ തോതിലുള്ള വിമർശനമാണ് താരങ്ങൾക്കെതിരെ ഉയരുന്നത്. ഈ ഗാന രംഗത്തിൽ ദേപിക ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറമാണ് വിവാദത്തിന് കാരണം. ഈ ചിത്രത്തിലെ ദീപികയുടെ വേഷം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നു എന്നതാണ് പ്രധാന വിമർശനം. ഹിന്ദുത്വത്തെ അപമാനിക്കുന്നതായും ചിലർ ആരോപിക്കുന്നു. സമൂഹ മാധ്യമത്തിൽ വിവാദം കത്തി നിൽക്കുന്നതിനിടെ ഈ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. കാവി ധരിച്ചവർ പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. സിനിമയിൽ വസ്ത്രം ധരിക്കുന്നതാണ് പ്രധാന പ്രശ്നം. പ്രകാശ് രാജ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

Screenshot 1035

കാവി ധരിച്ചവർ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്യുന്നതിൽ ഒരു കുഴപ്പവും ആരും കാണുന്നില്ല. ചില ബിജെപി എംഎൽഎമാർ ബ്രോക്കർ പണി ചെയ്യുന്നതിലും ആർക്കും ഒരു പ്രതിഷേധവുമില്ല. കാവിവേഷം ധരിച്ച സന്യാസി പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിലും ആരും പ്രശ്നം കാണുന്നില്ല. പക്ഷേ സിനിമയിൽ വസ്ത്രം ധരിക്കാൻ പാടില്ല എന്നാണോ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ പക്ഷ അനുകൂലികള്‍ പത്താന്‍ എന്ന
ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ സൂചകമായി അവര്‍ ഷാരൂഖ് ഖാന്റെ കോലം കത്തിച്ചു. ഈ വീഡിയോ പങ്കു വച്ചു കൊണ്ടാണ് പ്രകാശ് രാജ് ട്വീറ്റ്‌ ചെയ്തത്.

പത്താനിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത് ഡിസംബർ 12നാണ്. 53 മില്യൺ ആളുകൾ ഇതിനോടകം ഈ ഗാനം കണ്ടിട്ടുണ്ട്. ഷാരൂഖ് നായകനാകുന്ന ഈ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ജോൺ എബ്രഹാം ആണ്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.