ഷൈനെ ചവിട്ടി മെതിക്കുന്നത് ഹീറോയിസം അല്ല…. ആരോടും ഒരു മോശം വാക്കുപോലും പറയാത്ത വ്യക്തിയാണ് ഷൈൻ…. സോഹൻ സീനു ലാൽ…

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു നടൻ ഷൈൻ ടോം ചാക്കോ ഫ്ലൈറ്റിന്റെ കോക്ക്പിറ്റിൽ  ചാടി കേറാൻ ശ്രമിച്ച സംഭവം. ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായിൽ പോയി മടങ്ങി വരുമ്പോഴാണ് സംഭവം. ഈ സംഭവത്തില്‍ ഷൈനെ ഫ്ളൈറ്റിൽ നിന്നും ഇറക്കി വിട്ടിരുന്നു. വലിയ തോതിലുള്ള  വിമർശനമാണ്  ഷൈന് ഇതിലൂടെ നേരിടേണ്ടി വന്നത്. പ്രമുഖ മാധ്യമങ്ങളിൽ അടക്കം തരത്തിന്റെ ഈ നടപടി വിമർശിക്കപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ഷൈനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ സംവിധായകൻ സോഹൻ സീനു ലാൽ.

ഷൈനെ പരിചയപ്പെടുന്നത് ഷാഫിയുടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന സമയത്താണ്. ആഷിക് അബുവും സുധീപും വഴിയാണ് ഷൈനുമായി അടുപ്പം ഉണ്ടായിരുന്നത്. അന്നുമുതൽ തന്നെ തങ്ങൾ എല്ലാവരും ഒരു ഗ്യാങ് ആണ്. ഷൈന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഒപ്പമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു മലയാളികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള കലാകാരനാണ് ഷൈൻ.

Screenshot 1026

അത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഷൈൻ ഇനിയും ഉയരണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. ഷൈൻ ഇതുവരെ ഒരു ലൊക്കേഷനിലും വൈകി പോയിട്ടില്ല. അത്രത്തോളം ഡെഡിക്കേറ്റഡ് ആണ് ഷൈൻ. എന്നാൽ ഒരാൾക്ക് ഒരു പതനം സംഭവിക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും അബദ്ധം പറ്റുമ്പോൾ ചവിട്ടി മെതിക്കുന്നതിന് വേണ്ടി ചില ആളുകൾ വരുന്നുണ്ട്. ഒരാളെ സപ്പോർട്ട് ചെയ്യാനാണ് ആളില്ലാത്തത്. ഇങ്ങനെ ചവിട്ടി മെതിക്കുന്നത് ഒരിക്കലും ഹീറോയിസം ആയി കണക്കാക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഷൈനിലെ നല്ല നടനെ മാത്രം നമ്മൾ കണ്ടാൽ മതി. ഷൈൻ ഇതുവരെ ഒരു സ്ഥലത്തും ഒരു സിനിമയിലും പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ഷൈൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല. ആരോടും ഒരു മോശം വാക്ക് പോലും ഷൈൻ പറയില്ല. തന്റെ ചെറുവിരൽ കൊണ്ട് പോലും ഷൈന്‍  ആരെയും ദ്രോഹിക്കാറില്ലെന്നും സോഹൻ സീനുലാൽ അഭിപ്രായപ്പെട്ടു.