ഇത്രത്തോളം നന്മ ജീവിതത്തിൽ വേണോ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്…. ജീവിതം സീരിയസായി കണ്ടു കൊലവിളി നടത്തേണ്ട ഒന്നല്ല… .ചാക്കോച്ചൻ…

ഒരു ഇടവേളയ്ക്കുശേഷം മികച്ച ഒരു തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബൻ നടത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എന്ന താന്‍ കേസ് കൊട് എന്ന ചിത്രം ചാക്കോച്ചന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ചാക്കോച്ചന്‍  ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്. ഇത്തരത്തില്‍ ഉള്ള വേഷങ്ങള്‍ താന്‍ ബോധപൂർവ്വം തന്നെ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

മലയാള സിനിമയിലെ മാന്യതയുടെ മുഖമാണ് കുഞ്ചാക്കോ ബോബൻ. ഇത് ഒരു മുഖം മൂടി അല്ലന്നും താന്‍ ഇത് ബോധപൂർവ്വം സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും സിനിമ ആഗ്രഹിച്ചു വന്ന വ്യക്തിയല്ല താൻ. അതുകൊണ്ടുതന്നെ തന്റെ വരവിന് പിന്നിലേക്ക് കാരണം നെപ്പോട്ടിസമല്ല. നെപ്പോട്ടിസം ആയിരുന്നുവെങ്കിൽ സിനിമയിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പലതും പാഷന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളാണ്. നമ്മൾ നമ്മളെ മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് പ്രധാനം. താൻ ആകെ ചെയ്യുന്നത് ആ ഒരു കാര്യം മാത്രമാണെന്ന് ചാക്കോച്ചൻ പറയുന്നു.

Screenshot 1016

ഒരു വ്യക്തി എന്ന നിലയിൽ തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി. ഇഷ്ടമുള്ള ഭക്ഷണം തനിച്ച് കഴിക്കുമ്പോൾ അല്ല അത് പങ്കിട്ടു കഴിക്കുമ്പോഴാണ് കൂടുതൽ രുചികരമായിട്ട് തോന്നിയിട്ടുള്ളത്. മറ്റുള്ളവരുടെ മോശം കാലഘട്ടങ്ങളിൽ അവരെ കംഫർട്ടബിൾ ആക്കാൻ കഴിഞ്ഞാൽ അത് സന്തോഷമുള്ള കാര്യമാണ്. ജീവിതം സീരിയസായി കണ്ടു കൊലവിളി നടത്തേണ്ട ഒന്നല്ല. അതിന്‍റെ കാര്യമില്ല.

വളരെ അടുത്ത് അറിയുന്നവരുടെ മാത്രമേ മോശം വശം എന്താണെന്ന് നമുക്ക് അറിയാൻ കഴിയുള്ളൂ. സോഷ്യല്‍ മീഡിയയിൽ ആളുകൾ അവരുടെ ഏറ്റവും നല്ല വശമായിരിക്കും കാണിക്കുക. പുറമേ കാണുന്നതിനേക്കാൾ ഒരുപാട് നന്മയുള്ളവർ ഉണ്ട്. ചിലരെ കാണുമ്പോൾ ഇത്രത്തോളം നന്മ ജീവിതത്തിൽ വേണോ എന്ന് ചിന്തിച്ചു പോയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.