ദിലീപ് പൂർണമായും തെറ്റുകാരനാണെന്ന് പറയാൻ കഴിയില്ല…. അടിച്ചാൽ ആ വേദന വേഗം പോകും… പക്ഷേ മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെ പോകില്ല… ദിലീപ് വിഷയത്തില്‍ ഉമ നായര്‍ക്ക് പറയാനുള്ളത്…

മിനി സ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച നടിയാണ് ഉമ നായർ. എഴുപതോളം സീരിയലുകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് തന്നെ നിരവധി സിനിമകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ വളരെ സജീവമായ ഉമ ദിലീപ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഭാഗം വിശദീകരിച്ചത്.

ദിലീപ് വിഷയത്തിൽ രണ്ടു പക്ഷത്തും ചേരാൻ താനില്ലെന്ന് ഉമ. കോടതിയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ പറ്റില്ല. ദിലീപ് പൂർണമായും തെറ്റുകാരനാണെന്ന് പറയാൻ കഴിയില്ല. എന്ന് കരുതി താൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നല്ല ഇതിനർത്ഥം. ഒരു കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ നമുക്ക് ആരെ വേണമെങ്കിലും കല്ലെറിയുകയോ ചീത്ത വിളിക്കുകയോ ചെയ്യാം. ഒരാൾ ഒരു തെറ്റ് ചെയ്താൽ തെളിവ് സഹിതം തെളിയിക്കാൻ കഴിയും. അതിന് പോലീസുകാര്‍ മിടുക്കരാണ്. കാര്യങ്ങൾ വിശദമായി നിരീക്ഷിച്ച് കോടതി അത് തെളിയിക്കും. അങ്ങനെ തെളിഞ്ഞു കഴിയുമ്പോൾ നമുക്ക് ആരെ വേണമെങ്കിലും കുറ്റം പറയാം. അതുവരെ എന്തിനു വേണ്ടിയാണ് ഒരാളെ മാനസികമായി ഉപദ്രവിക്കുന്നതെന്ന് ഉമ ചോദിക്കുന്നു.

Screenshot 1011

ഒരാളെ സോഷ്യൽ മീഡിയയിലൂടെ എഴുതി തകർക്കാൻ കഴിയും. പക്ഷേ കുറ്റം തെളിയിക്കപ്പെടാതെ എന്തിനുവേണ്ടിയാണ് ഒരാളെ മാനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. ഒരാൾക്ക് ഒരു അടി കൊടുത്താൽ അതിന്റെ വേദന കുറച്ചു കഴിയുമ്പോൾ  മാറും. പക്ഷേ അങ്ങനെയല്ല മാനസികമായി ഏല്‍ക്കുന്ന വേദന അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ സമൂഹം രണ്ടു പക്ഷത്തും ചേരും. എത്രനാൾ മൂടി വെച്ചാലും സത്യം ഒരുനാള്‍ പുറത്തു വരികത തന്നെ ചെയ്യും. അത് മൂടി വയ്ക്കാന്‍  ആരെക്കൊണ്ടും കഴിയില്ലന്നു ഉമ പറഞ്ഞു.