ആ ചോദ്യത്തിന് ഒരിക്കലും താൻ ഉത്തരം പറയാൻ പോകുന്നില്ലെന്ന് വിവേക് ഒബ്രോയ്… എന്തായിരുന്നു ആ ബന്ധത്തിനിടയിൽ സൽമാൻ ഖാന്റെ റോൾ…

ഒരുകാലത്ത് ഹിന്ദി സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു ഐശ്വര്യയുടെയും വിവേക് ഒബ്രോയിയുടെയും പ്രണയം. ഗോസ്സിപ്പ് കോളങ്ങളിൽ ഇരുവരെയും കുറിച്ചുള്ള വാർത്തകൾ പതിവായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് പറയാനാകാത്ത കാരണത്തിന്റെ പേരിൽ ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കാൻ ഇടയായതെന്ന് ഒരിക്കൽ പോലും ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐശ്വര്യ റായിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാം ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം ഒരു മാഗസിന് നൽകി അഭിമുഖത്തിനിടെ അദ്ദേഹത്തോട് ഇതേ ചോദ്യം ഉണ്ടായി. ഐശ്വര്യ റായിയും ആയുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിച്ചു.

Screenshot 1007

ഐശ്വര്യ റായി മായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇനീ ഒരിക്കലും ഉത്തരം പറയാൻ പോകുന്നില്ലന്ന് വിവേക് ഒബ്രോയ് തീർത്തു പറഞ്ഞു. ആ ബന്ധം അവസാനിച്ചിരിക്കുന്നു. എല്ലാ അർത്ഥത്തിലും അത് പൂർത്തിയായി. എന്നന്നേക്കുമായി ഉപേക്ഷിച്ചു. മറ്റുള്ളവർ നമ്മുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനാവശ്യമായി സംസാരിക്കേണ്ട കാര്യമില്ല എന്ന തിരിച്ചറിവ് ഉണ്ടായി. എല്ലാവരും കുടുംബത്തോട് അത്രത്തോളം ചേർന്ന് നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ മുൻ ബന്ധങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല. ഐശ്വര്യ റായിയെ കുറിച്ചുള്ള ചോദ്യത്തിന് വിവേക് നൽകിയ മറുപടി ഇങ്ങനെയാണ്.

ഐശ്വര്യയുടെയും  വിവേകിന്റെയും ബന്ധത്തിനിടയിൽ പ്രധാന പ്രശ്നം സൃഷ്ടിച്ച വ്യക്തി സൂപ്പർതാരം സൽമാൻ ഖാൻ ആണ് എന്നാണ് ബോളിവുഡിലെ അണിയറ സംസാരം. ഇവർക്കിടയിൽ പ്രശ്നം സൃഷ്ടിച്ച് അകറ്റിയത് സൽമാൻ ഖാന്‍ ആണെന്ന് പറയപ്പെടുന്നു. ഇപ്പോഴും വിവേകും സൽമാനും തമ്മിൽ യാതൊരു വിധത്തിലുള്ള അടുപ്പവും സൂക്ഷിക്കുന്നില്ല. ഐശ്വര്യ റായിയുമായി പ്രണയത്തിലായതിന്റെ പേരിൽ വിവേകിന്റെ കരിയറിനെ തന്നെ ഇല്ലാതെയാക്കാൻ സല്‍മാന്‍ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.