ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഉണ്ണി മുകുന്ദൻ എവിടെയായിരുന്നു… വിമര്‍ശനവുമായി സംവിധായകൻ ജോൺ ഡിറ്റോ…

ഉണ്ണിമുകുന്ദൻ ശബരിമലയെ കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഉണ്ണി മുകുന്ദനെതിരെ വിമർശനം ഉന്നയിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ സിനിമ നിർമ്മിക്കുകയും അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സൗജന്യമായി അഭിനയിച്ചതിന് ശേഷം ഷൂട്ട് കഴിയുമ്പോൾ ആ പടം മറ്റൊരാൾക്ക് മറച്ചു വില്‍ക്കുകയാണ്  ഉണ്ണി മുകുന്ദൻ ചെയ്യുന്നത്. പുതിയ പ്രൊഡ്യൂസർ വന്ന് സിനിമയിൽ അഭിനയിച്ചവരോടും ടെക്നീഷ്യന്മാരോടും ഒരു കമ്മിറ്റ്മെന്‍റും കാണിക്കാതിരിക്കുന്നു. ബാല ഉൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുന്നു. അതിൽ ബാല മാത്രമാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറയുന്നു.

ബാല ട്രോളിലൂടെ പ്രശസ്ക്തി നേടിയ താരമായതുകൊണ്ട് മാത്രം പണം കൊടുക്കാൻ പറ്റില്ല എന്നത് ഉണ്ണിമുകുന്ദന്റെ അഹന്ത നിറഞ്ഞ പരാമർശമാണ്.  സിനിമ നിർമാണം നടത്തിയ ഒരു നടന്മാരും ഇതുപോലൊരു നെറികേട് കാട്ടിയിട്ടില്ല. ഉണ്ണിമുകുന്ദൻ അതിശക്തനാണ്,  സംഘപരിവാറിന്റെ പിന്തുണയുള്ള വ്യക്തിയാണ്.

Screenshot 1003

ഉണ്ണി മുകുന്ദന്‍ അയ്യപ്പനെയും ശബരിമല വിശ്വാസത്തെയും മൊത്തക്കച്ചവടം ചെയ്യാനുള്ള ശ്രമത്തെ സംശയത്തോടു കൂടി കാണുന്നതായി ജോൺ ഡിറ്റോ പറയുന്നു. ഉണ്ണിമുകുന്ദൻ ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണ്.

ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ,  തന്നെപ്പോലെയുള്ള സാധാരണക്കാർ ഭരണകൂടത്തെ എതിർത്തു നിന്ന് വലിയ പരിക്കുകൾ പറ്റിയപ്പോൾ ഉണ്ണിമുകുന്ദൻ എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരിക്കലും സുരേഷ് ഗോപിയെ പോലെ ധീരമായി പ്രതികരിക്കാൻ ഉണ്ണി മുകുന്ദനെ കണ്ടിട്ടില്ല.

മാളികപ്പുറത്തിന്റെ ടീസറിൽ ഭക്തിയും വിശ്വാസവും ചിത്രീകരിച്ചിട്ട് കാടുകയറി വരുന്ന ശത്രുതയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അയ്യപ്പ വിശ്വാസികളുടെ ശത്രുക്കൾ കാടുകയറി വന്നവരോ കാടുവെട്ടാൻ വന്നവരോ ഗോത്ര ജനവിഭാഗങ്ങളോ അല്ല. അത് ഇടതുപക്ഷവും ജിഹാദിയും ഇവാഞ്ചലസ്റ്റ് കൂട്ടുകെട്ടും ആണ്.  അത് പറയാനുള്ള ധൈര്യം ശബരിമല സമരകാലത്ത് ആയിരുന്നു വേണ്ടിയിരുന്നത്. ഉണ്ണി മുകുന്ദൻ മാസ്റ്റർ പ്ലാനുമായി ശബരിമലയിലേക്ക് മുതലെടുപ്പിന് വരരുതെന്ന് ജോൺ ഡിറ്റി ആവശ്യപ്പെടുന്നു.

നല്ല സിനിമയാണ് മാളികപ്പുറം എങ്കിൽ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും. അതല്ലാതെ സങ്കല്പ ശത്രുവിനെ നിർമ്മിച്ചു ഹിന്ദുത്വ വികാരം ഉയർത്തി അയ്യപ്പനെ മൊത്തക്കച്ചവടം നടത്തി ശാന്തമായ തീർത്ഥാടനകാലം അലോസരമാക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ എതിർക്കപ്പെടും. കമ്മ്യൂണിസ്റ്റുകാർ വരെ തെറ്റുതിരുത്തിയിട്ടുണ്ട്. ഈ നാടിന്റെ ഐശ്വര്യം ശാന്തമായ ശബരിമലയാണ്. അതുകൊണ്ട് ഇല്ലാത്ത ശത്രുവിനെതിരെ യുദ്ധം നടത്തി മുതലാക്കാൻ ശ്രമിക്കരുതെന്ന് ജോൺ ഡിറ്റോ ആവശ്യപ്പെട്ടു.