അങ്ങനെ ഒരു തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളുണ്ട്… അത് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു…. ഭാവന..

മലയാളികൾക്ക് പ്രിയങ്കരിയായ നായികന്മാരിൽ ഒരാളാണ് ഭാവന. മലയാളത്തിനു പുറമേ വിവിധ തെന്നിന്ത്യൻ ഭാഷകളിലും ഭാവനയ്ക്ക് ആരാധകരുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് വിവിധ ഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഭാവന ശ്രദ്ധ നേടി. എന്നാൽ പിന്നീട് ഭാവന മലയാള സിനിമ ലോകത്തു നിന്നും ഇടവേള എടുത്തു. 2017 പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തിനു ശേഷം വളരെ വർഷങ്ങൾ നീണ്ട ഒരു ഇടവേളയാണ് ഭാവന മലയാളത്തിൽ എടുത്തത്. ഇപ്പോൾ വീണ്ടും മലയാളത്തിലേക്കു മടങ്ങി വരാൻ ഒരുങ്ങുകയാണ് അവർ. ഭാവന നായികയായി അഭിനയിച്ച ചിത്രത്തിലെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ഷറഫുദ്ദീനാണ് ഈ ചിത്രത്തിൽ നായകൻ. 

Screenshot 988

 മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് മനസ്സു കൊണ്ട് തീരുമാനിച്ചിരുന്നു എന്ന് ഭാവന പറയുന്നു. അതിന് വ്യക്തിപരമായ പല കാരണങ്ങളുമുണ്ടായിരുന്നു. മനസമാധാനമായിരുന്നു മറ്റെല്ലാത്തിനെക്കാളും പ്രധാനം. മലയാളത്തിലേക്ക് മടങ്ങി വന്നാൽ അത് നഷ്ടമാകും എന്ന് ഉറപ്പുണ്ടായിരുന്നു. സുഹൃത്തുക്കളിൽ നിന്നും പല നല്ല ഓഫറുകളും വന്നിരുന്നു. പക്ഷേ അതൊക്കെ നിരസിക്കുകയായിരുന്നു. വീണ്ടും സിനിമയിലേക്ക് മടങ്ങിവരാനുള്ള കാരണവും ആ സൗഹൃദമാണ്.

ഇന്ന് സൈബർ ബുള്ളിയിംഗ് ഒരു ജോലിയും പ്രൊഫഷനുമായി മാറിയിരിക്കുകയാണ്. സിനിമകൾക്കും വ്യക്തികൾക്കും എതിരെ ആക്രമണം നടത്താൻ വേണ്ടി മാത്രം ഒരു വിഭാഗം ഉണ്ട്. തന്നെക്കുറിച്ച് ഒന്നുമറിയാത്തവർ എങ്ങനെയാണ് ഇത്തരത്തിൽ ഓരോന്ന് പറയുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവരുടെ ഒന്നും വീട്ടിൽ പോയി ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ചെയ്ത വേഷങ്ങളിലൂടെ മാത്രമാണ് അവർക്ക് തന്നെ അറിയുന്നത്. എന്നിട്ടാണ് അവർ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് ഭാവന പറയുന്നു.