തമിഴിലെയും മലയാളത്തിലെയും സീരിയലുകളില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് അനുഷിത. നിരവധി ആരാധകരാണ് കേരളത്തിനകത്തും പുറത്തും അന്ഷിതയ്ക്കുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ വിമർശനമാണ് നടി നേരിട്ടുകൊണ്ടിരിക്കുന്നത്. തമിഴ് സീരിയലായ ചെല്ലമ്മയിൽ ഒരുമിച്ച് അഭിനയിച്ച നായകൻ അർണവുമായുള്ള ബന്ധത്തെ ചൊല്ലിയാണ് അൻഷിദ വിമർശനം നേരിട്ടത്. അന്‍ഷിതയും അർണവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്ത് അർണവിന്റെ ഭാര്യ രംഗത്ത് വന്നതോടെയാണ് നടി വിവാദങ്ങളുടെ കുരുക്കിൽ അകപ്പെടുന്നത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് അർണവ് എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് അൻഷിത.
അർണവ് തന്റെ 100 പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരമാണെന്ന് അനിഷിത പറയുന്നു. തന്റെ ഏറ്റവും നല്ല സുഹൃത്താണ് അര്‍ണാവ്. എല്ലാ പെൺകുട്ടികൾക്കും അവരുടെ ജീവിതത്തിൽ പ്രിയപ്പെട്ടവനായ ഒരു പുരുഷ സുഹൃത്ത് ഉണ്ടാകും. ഒരു ഭയവും ഇല്ലാതെ അവർക്ക് അവരുമായി എന്തും പങ്കു വയ്ക്കാനാകും. അര്‍ണാവ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ താൻ എപ്പോഴും അര്ണാവിന് വേണ്ടി ഉണ്ടാകും എന്ന ക്യാപ്ഷനോട് കൂടിയാണ് അൻഷിത വീഡിയോ പങ്കു വെച്ചത്. ഈ പോസ്റ്റിൽ അൻഷിദ അർണവിനെ പ്രത്യേകം മെൻഷൻ ചെയ്യുന്നുണ്ട്. ഒരു കാറിന്റെ മുന്നിൽ നിൽക്കുന്ന അര്‍ണാവിനെ ഓടി വന്ന് വാരിപ്പുണരുന്ന അൻഷിതയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഈ വീഡിയോ പങ്കു വെച്ചതോടെ പലരും താരത്തെ വിമർശിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തുന്നുണ്ട്. അതേ സമയം ഇരുവരെയും അനുകൂലിക്കുന്നവരും കുറവല്ല. ജീവിതം ഒന്നേയുള്ളൂ , സമൂഹം പറയുന്നത് നോക്കിനിൽക്കാതെ അത് ആസ്വദിക്കുകയാണ് വേണ്ടതെന്നും ചിലർ കമന്റ് ചെയ്തു.