എപ്പോൾ വേണമെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്…. കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ചത് സാംസ്കാരിക മന്ത്രിയുടെ വിവരക്കേട്… ഹരീഷ് പേരടി..

നടൻ ഇന്ദ്രൻസിനെ കോൺഗ്രസ് പാർട്ടിയോട് പരാമർശം വലിയ  വിമർശനമാണ്  ക്ഷണിച്ചു വരുത്തിയത്. ഈ വിഷയത്തിൽ മന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് ഏറെ ശ്രദ്ധ നേടി.

വട്ടപ്പൂജത്തിൽ എത്തിയാൽ പോലും ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇതിന്റെ പ്രധാന കാരണം കോൺഗ്രസിന് സംഘടന സംവിധാനങ്ങൾ ഇല്ല എന്നതുതന്നെ. അതാണ് അതിന്റെ മഹത്വമെന്ന് അദ്ദേഹം പറയുന്നു.  

കോൺഗ്രസ് പാർട്ടിയിൽ ആർക്കും ആരെയും ചോദ്യം ചെയ്യാം. എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും അവിടെ കുലം കുത്തി ആകില്ല. ആരെയും പടിയടച്ച് പിണ്ഡം വയ്ക്കുകയുമില്ല. അതുകൊണ്ട് ജനാധിപത്യ വ്യവസ്ഥയിൽ കോൺഗ്രസിന്റെ സ്ഥാനം എപ്പോഴും ഒന്നാമത് തന്നെയാണ്. കോൺഗ്രസിൽ കൊടിയുടെ മുകളിൽ എഴുതി വെച്ചിട്ടുള്ള കൃത്രിമമായ സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും അല്ല ഉള്ളത്.

Screenshot 958

കോൺഗ്രസ് മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടിയാണ്. വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടിയാണത്. അതുകൊണ്ടുതന്നെ ഏതു നിമിഷം വേണമെങ്കിലും ആ പാർട്ടി തിരികെ വരാം. അതുപോലെതന്നെയാണ് നടൻ ഇന്ദ്രൻസും.  ജനമനസ്സിൽ അദ്ദേഹം ഒന്നാം സ്ഥാനത്തിൽ എത്തുകയും നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങുകയും ചെയ്ത മഹാനടനാണ് അദ്ദേഹം.

എപ്പോഴും അത്ഭുതം സൃഷ്ടിക്കുന്ന നടനാണ് ഇന്ദ്രന്‍സ്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ചത്  സാംസ്കാരിക മന്ത്രിയുടെ വിവരക്കേട് കൊണ്ടാണ്. എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ട ഭരണാധികാരികളെയെ  തിരഞ്ഞെടുക്കുകയുള്ളൂ അത് കാണാനാണ് നമ്മുടെ വിധിയെന്ന് ഹരീഷ് കുറിച്ചു. അമിതാഭ്  ബച്ചന്റെ പൊക്കത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള്‍ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തി എന്നതായിരുന്നു മന്ത്രി വാസ്സവൻറെ വാക്കുകൾ. ഇത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് ഈ പ്രസ്താവന രേഖകളിൽ നിന്നും നീക്കിയിരുന്നു.