അത് മാനസികമായി തളർത്തി.. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായത് നന്നായി… ദൈവത്തിനോട് നന്ദിയുണ്ടെന്ന് ഹൃതിക് റോഷൻ….

ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരിൽ ഒരാളായി ഫോബ്സ് മാഗസിൻ നിരവധി തവണ തെരഞ്ഞെടുത്ത വ്യക്തിയാണ് ഹൃതിക് റോഷൻ . ഇന്ന് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം . എന്നാൽ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമായിരുന്നില്ല. ഇതേക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്.

സ്കൂൾ കാലഘട്ടത്തിൽ പലരുടെയും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പകാലത്ത് വിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംസാരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ഗേൾ ഫ്രണ്ട്സ് പോയിട്ട് ആണ്‍ സുഹൃത്തുക്കൾ പോലും തനിക്ക് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

Screenshot 954

വലിയ നാണക്കാരന്‍ ആയിരുന്നു.  ഒരിക്കലും ഒരു നടൻ ആകും എന്ന് കരുതിയിരുന്നില്ല. നട്ടെല്ലിന് പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും നൃത്തം ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇത് മാനസികമായി തകർത്തു . പക്ഷേ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായതിന് ദൈവത്തിനോട് നന്ദിയുണ്ടെന്നും ഹൃതിക് പറയുന്നു.

തന്നെ കരുത്തനാക്കാൻ പഠിപ്പിച്ചത് അത്തരത്തിലുള്ള അനുഭവങ്ങളാണ്. നട്ടെല്ലിന് പ്രശ്നമുള്ളപ്പോഴും കൂടുതൽ പ്രയത്നിച്ചു. പലതും പഠിച്ചത് വേദനകളിൽ നിന്നാണ് . താൻ അഭിനയ ലോകത്തേക്ക് കടന്നു വരുന്നതിൽ പിതാവ് രാജേഷ് റോഷൻ തുടക്കത്തിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം സിനിമാ രംഗത്തിൽ അദ്ദേഹത്തിന് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും തന്റെ മകനും ഉണ്ടാകരുത് എന്ന് കരുതീയാണ് അദ്ദേഹം അതിനെ എതിർത്തതെന്ന് ഹൃതിക്ക് പറയുന്നു.