കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല… വലിക്കുന്നതാണ് കുറ്റം… കഞ്ചാവ് ഉപയോഗിക്കുന്നവരെ ക്രിമിനൽ ആക്കുന്നതാണ് ക്രൈം.. ഷൈൻ ടോം ചാക്കോ…

എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ വ്യക്തിപരമായ നിലപാടുകൾ തുറന്നു പറയാൻ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തിൽ നടക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് ഷൈൻ ടോം ചാക്കോ . തനിക്ക് വിവാഹബന്ധം പോലും കാത്തു സൂക്ഷിക്കാൻ കഴിയാത്തത് അതുകൊണ്ടാണ് . അച്ഛനോടും അമ്മയോടും അനിയനോടും അനുജത്തിയോടുള്ള ബന്ധം  പോലും പരാജയപ്പെടാനുള്ള കാരണം അതാണ്. വിവാഹബന്ധം പോലും കാത്തുസൂക്ഷിക്കാൻ കഴിയാത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്. ഈ ബന്ധങ്ങളൊക്കെ പരാജയപ്പെടുന്നതിന് പിന്നിലുള്ള കാരണം ക്യാമറയോടുള്ള ഇഷ്ടമാണ്.

Screenshot 953

എത്ര വർഷം വീട്ടുകാർ നമ്മളോടൊപ്പം ഉണ്ടാകും എന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മൾ പോകുമ്പോൾ കൊണ്ടുപോകുന്നത് നമ്മുടെ ആത്മാവിനെ മാത്രമാണ്. നമ്മുടെ ആത്മാവിനെ ആണ് നമ്മൾ തൃപ്തിപ്പെടുത്തേണ്ടത്,  അല്ലാതെ ആളുകളെയല്ല. എന്തിനാണ് മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഒക്കെ ഓവറായി ഉള്ളിലേക്ക് എടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിത പൂർണ്ണമാക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. താൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നു എന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല . പിള്ളേർ വലിക്കുന്നതാണ് കുറ്റം. ഇത് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ് . അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അതുവഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും  നശിപ്പിക്കുന്നതാണ് ക്രൈം . അല്ലാതെ അത് ഉപയോഗിക്കുന്നതല്ല . ജീവിതത്തില്‍ കാണിക്കുന്നതിന്റെ പകുതി മാത്രമേ ഒരാൾ ക്യാമറ ഓൺ ചെയ്യുമ്പോൾ കാണിക്കാറുള്ളൂ എന്നും  അദ്ദേഹം പറഞ്ഞു.