ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ അപ്രതീക്ഷിത മരണം. മുംബൈയിലെ ബാന്ദ്രയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റിൽ ആത്മഹത്യ ചെയ്യുക ആയിരുന്നു. നടൻ മരണപ്പെട്ടിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുകയാണ്. ഇത് അന്ന് വലിയ വാർത്തയായിരുന്നു. നിലവിൽ നടൻ താമസിച്ചിരുന്ന ഈ ഫ്ലാറ്റ് വാടകക്കാരെ കിട്ടാത്ത സ്ഥിതിയിലാണ് ഉള്ളത്.
ബാന്ത്രയിലുള്ള ആഡംബര ഫ്ലാറ്റിൽ ആയിരുന്നു സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതിമാസം അഞ്ചുലക്ഷം രൂപ ആയിരുന്നു ഫ്ലാറ്റിന്റെ വാടക. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയ റഫീഖ് ആണ് ഇപ്പോള്‍ ഫ്ലാറ്റിന് വാടകയ്ക്ക് ആളെ കിട്ടുന്നില്ല എന്ന് കാണിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കു വെച്ചത്.
ഈ ഫ്ലാറ്റില്‍ താമസിക്കാൻ ആളുകൾക്ക് പേടിയാണ് എന്നാണ് റഫീഖ് പറയുന്നത്. സുശാന്ത് ഈ ഫ്ലാറ്റിൽ വച്ചാണ് മരണപ്പെട്ടത് എന്ന് പറയുമ്പോൾ പലരും നോക്കാൻ പോലും തയ്യാറാകുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു. നിലവിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് പലരും ഫ്ലാറ്റ് സന്ദർശിക്കാനെങ്കിലും തയ്യാറാക്കുന്നത്. സുശാന്തിന്റെ ഫ്ലാറ്റ് ആയിരുന്നു എന്ന് പറയുമ്പോൾ അത് പ്രശ്നമില്ലെന്ന് പലരും പറയുമെങ്കിലും പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഇവരെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫ്ലാറ്റിന്റെ ഉടമ വാടക കുറയ്ക്കാത്തതും വാടകക്കാരെ കിട്ടാതിരിക്കാന്‍ ഒരു കാരണമാണ്.
2019 ഡിസംബർ മാസത്തിലാണ് സുശാന്ത് ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നത്. ഇദ്ദേഹം തന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ ഒപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. 2020 ജൂൺ 14നാണ് അദ്ദേഹത്തെ ഈ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.