അപ്പോൾ വിമാനത്തിൽ നിന്നും ചാടി ചാകാൻ തോന്നി… കുഞ്ചാക്കോ ബോബൻ

മാലിക് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ഈ ചിത്രത്തിൽ ഹരീഷ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത് ദിവ്യ പ്രഭയാണ്. സംവിധായകനായ മഹേഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഉദയയുടെ ബാനറില്‍ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആദ്യമായി വായിച്ചപ്പോൾ തനിക്ക് തോന്നിയ അനുഭവം കുഞ്ചാക്കോ ബോബൻ വിവരിക്കുകയുണ്ടായി.

ഷൂട്ടിങ്ങിനു വേണ്ടി ഡൽഹിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അറിയിപ്പിന്റെ സ്ക്രിപ്റ്റ് വായിച്ചതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. വായിച്ചു തീർത്തപ്പോൾ വിമാനത്തിൽ നിന്ന് ചാടി ചാകാനാണ് തോന്നിയതെന്ന് അദ്ദേഹം പറന്നു . ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്റെ ഈ തുറന്നു പറച്ചിൽ. അറിയിപ്പ് എന്ന ചിത്രം കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഔട്ട്ലൈൻ പറഞ്ഞിരുന്നു. സ്ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റും അപ്പോൾ വായിച്ചിരുന്നു.

Screenshot 921

താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥയും കഥാപാത്രവും ആയതുകൊണ്ടാണ് ആ ചിത്രം തിരഞ്ഞെടുത്തത്. പക്ഷേ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ സംവിധായകൻ ആദ്യം തന്നോട് പറഞ്ഞതിനേക്കാൾ കൂടുതൽ ശക്തമായ ഒരു കഥയും കഥാപാത്രവും ആണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വല്ലാത്ത ആശങ്ക തോന്നിയിരുന്നു. ഈ കഥാപാത്രം തനിക്ക് ചെയ്യാൻ പറ്റുമോ എന്ന ഭയം തോന്നി. ആ വിവരം സംവിധായകൻ മഹേഷ് നാരായണനെ അറിയിക്കുകയും ചെയ്തു. അപ്പോൾ ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് ധൈര്യം തന്നത് അദ്ദേഹമാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.

അറിയിപ്പ് ഓ ടി ടി ആയി  റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അവകാശം വാങ്ങിയിട്ടുള്ളത് നെറ്റ് ഫ്ലിക്സ് ആണ്. ഡിസംബർ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതിയുടെ അശ്ലീല വീഡിയോ പുറത്തു വരുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം.