സൗദി വെള്ളക്കയിലെ ഐഷാ റാവുത്തരെ കണ്ടെത്തിയ കഥ സംവിധായകൻ തരുൺ മൂർത്തി പറയുന്നു…

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്തു സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമാണ് സൗദി വെള്ളയ്ക്ക. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഐഷ റാവുത്തർ എന്ന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ദേവി വർമ്മ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനം വലിയ പ്രശംസയാണ് പിടിച്ചു പറ്റുന്നത്. ദേവീ വര്‍മ്മ എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നതെന്ന് സംവിധായകൻ മൂർത്തി പറയുകയുണ്ടായി.

Screenshot 914

 ഉമ്മയുടെ കഥാപാത്രത്തെ ആശ്രയിച്ചായിരുന്നു ചിത്രത്തിന്റെ തിരക്കഥ പോലും രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഉമ്മയുടെ കാസ്റ്റിങ്ങിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇതിനായി ആദ്യം കണ്ടെത്തിയത് സൗദി ഗ്രേസിയയാണ്. പക്ഷേ അവർക്ക് കോവിഡ് മുലം മരണപ്പെട്ടു. അതോടെ ചിത്രം തന്നെ ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചു. അപ്പോഴാണ് നിർമ്മാതാവ് സന്ദീപ് സേനൻ ആവശ്യത്തിന് സമയം എടുത്തോളാൻ പറയുന്നത്.  ഐഷാ റാവുത്തറെ കണ്ടെത്തുന്നതിന് പല വഴിയിലൂടെയും അന്വേഷണം നടത്തി. അതിനായി പല അഭിനേതാക്കളെയും സമീപിച്ചു.  ആ പ്രായത്തിൽ വലിയ കഥാപാത്രം അഭിനയിക്കാൻ പറ്റുന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

അങ്ങനെയാണ് തന്റെ സുഹൃത്തായ സിദ്ധാർത്ഥിന്റെ ഫോണിൽ ഒരു ഉമ്മയുടെ ഫോട്ടോ സ്റ്റാറ്റസായി കാണുന്നത്. കൈ ഉയർത്തി പിടിച്ചിരിക്കുന്ന ഒരു ചിത്രം. ഇത് കണ്ടപ്പോൾ ആരാണെന്ന് തിരക്കി. സിദ്ധാർത്ഥിന്റെ അമ്മൂമ്മ ദേവീ വര്‍മയാണെന്ന് പറഞ്ഞു. ഉടൻ കുറച്ചു ചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടു. ഡിസൈനറെ കൊണ്ട് ദേവി വർമ്മയുടെ ചിത്രങ്ങൾ സൗദി വെള്ളക്കയിലെ ഉമ്മയാക്കി  മാറ്റി. അത് ഡിസൈൻ ചെയ്തു കണ്ടപ്പോൾ ഇതുതന്നെയാണ് തന്റെ ചിത്രത്തിലെ ഉമ്മ എന്ന് മനസ്സിൽ ഉറപ്പിച്ചു. ഉടൻതന്നെ നിർമാതാവിനെ വിളിച്ചു വിവരം പറഞ്ഞു. പക്ഷേ അഭിനയിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. നേരിട്ട് കണ്ടപ്പോൾ തനിക്ക് 87 വയസ്സായെന്നും ആരോഗ്യമൊരു പ്രശ്നമാണെന്നും അവര്‍ പറഞ്ഞു. പക്ഷേ അവര്‍ അത് ചെയ്യുമെന്ന ധൈര്യം ഉണ്ടായിരുന്നു. അമ്മയെ നോക്കിക്കൊള്ളാമെന്ന് ഉറപ്പും ധൈര്യവും നൽകി. അങ്ങനെയാണ് ദേവീ  വർമ്മ ഈ ചിത്രത്തിലേക്ക് എത്തുന്നതെന്ന് തരുണ്‍ മൂർത്തി പറയുന്നു.