സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്നും ഒരു നടനെ കൊണ്ട് സിനിമാ സെറ്റിൽ താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി രഞ്ജിമാർ. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ഒരു സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ താനിപ്പോൾ വർക്ക് ചെയ്യുന്ന സിനിമയിൽ കൃത്യ സമയത്ത് വരാതിരിക്കുകയും സഹപ്രവർത്തകരോട് മോശമായി പെരുമാറുകയും ഷൂട്ടിന്റെ ഇടയിൽ ഓടിപ്പോവുകയും ചെയ്യുന്നത് മൂലം 9 മണിക്ക് തീർക്കേണ്ട സീനുകൾ വെളുപ്പിനെ അഞ്ചുമണി വരെ നീട്ടിക്കൊണ്ട് പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. അണിയറ പ്രവർത്തകർക്ക് ഉറക്കമിളച്ച് കാത്തിരിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഇത്തരത്തിലുള്ള നടന്മാരെ നിയന്ത്രിക്കാൻ അസോസിയേഷനുകൾ മുന്നിട്ടിറങ്ങണം.
ഈ നടന്മാരുടെ പേക്കൂത്തുകൾ ഇൻഡസ്ട്രി അറിയുന്നില്ലേ എന്ന് അവർ ചോദിക്കുന്നു. സെറ്റിൽ വന്നിട്ട് ഇവർ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. ഇതൊന്നും പറയാതിരിക്കാൻ നിർവാഹമില്ല. ഒപ്പം അഭിനയിക്കുന്നത് ഒരു സ്ത്രീയാണെന്ന് മാന്യത പോലും കൽപ്പിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങി ഓടുകയും അൽപ വസ്ത്രം ധരിച്ച് ഓടിച്ചാടി കളിക്കുകയും ചെയ്യുന്നു. ഷോട്ട് റെഡിയാണെന്ന് പറഞ്ഞാൽ വരാതിരിക്കുന്നു. വളരെ അപമര്യാദയായിട്ടാണ് സെറ്റിൽ പെരുമാറുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കാൻ സംഘടനകൾ മുന്നിട്ടിറങ്ങണം. സംഘടനകൾക്ക് കഴിയുന്നില്ലെങ്കിൽ സീനിയർ നടന്മാർ എങ്കിലും ഇതിനായി മുന്നിട്ടിറങ്ങണമെന്ന് അവർ പറയുന്നു.
ഇവർ രാസായുധം പ്രയോഗിക്കുകയാണോ അതോ ഇവരുടെ സ്വഭാവം ഇതാണോ എന്ന് തനിക്കറിയില്ല. ഒരു അവസരം ലഭിച്ചാൽ ഇത് പബ്ലിക്കായി പറയണം എന്ന് കരുതിയിരുന്നതാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ 137 ടേക്ക് എടുത്ത നിമിഷം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജി രഞ്ജിമാർ പറയുന്നു. വിമാനത്തിൽ ചാടിക്കേറിയനാണ് ആ നടൻ എന്നും അവർ തുറന്നു പറയുന്നു. പലർക്കും അത്തരം നടന്മാരെ താങ്ങി നിന്നെ മതിയാവുകയുള്ളൂ. ഇത്തരത്തിലുള്ളവരെ താങ്ങിനിൽക്കാൻ ഇവിടെ ആൾക്കാർ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.