വളരെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റെ മിക്ക പരാമർശങ്ങളും സമൂഹ മാധ്യമത്തിൽ ചർച്ച ആകാറുണ്ട്. ജാതീയതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു പരാമർശം ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഒരു വ്യക്തിയുടെ പേരിന്റെ അറ്റത്തു നിന്നും ജാതി വാൽ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളിൽ നിന്നും ജാതി എന്ന ചിന്താഗതി എടുത്തു കളയാൻ കഴിയാത്തവരാണ് നമുക്ക് ചുറ്റും ഉള്ളവർ എന്ന് ഷൈൻ പറഞ്ഞു. കുറേ കാര്യങ്ങൾ അവരവര്‍ സ്വയം അറിഞ്ഞു ഇല്ലാതാക്കേണ്ടതാണ്. ഒരു സിനിമ വന്നതു കൊണ്ടൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും ജാതീയത ഇല്ലാതാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഒരു സിനിമ കണ്ടതിനു ശേഷം അതിനെക്കുറിച്ച് ചർച്ച ഉണ്ടാകുന്നു എന്നത് ഒരു നേട്ടമാണ്. കാരണം ആ സിനിമയിൽ എന്തോ ഉണ്ട് എന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത്. കൂടുതൽ ആളുകളും മികച്ച അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. മോശം അഭിപ്രായം പറഞ്ഞവരുമുണ്ട്. സിനിമ കണ്ടതിനു ശേഷം ആണ് പലരും കമന്റ് ചെയ്യുന്നത്. അത് സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഹൻ സിനുലാൽ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ഭാരത സർക്കസ്. സമൂഹത്തിൽ കൊടികുത്തി വാഴുന്ന ജാതീയതയെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയോടൊപ്പം ബിനു പപ്പുവും, എം
എ നിഷാദും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.