അവനെ വിശ്വസിച്ചു പോയി… ഒരുപാട് വേദനിച്ചു… അന്ന് ഒരുപാട് കരഞ്ഞു… പ്രിയ വാര്യർ…

തനിക്ക് ജീവിതത്തിൽ ഉണ്ടായ പ്രണയ തകർച്ചയെ കുറിച്ച് നടി പ്രിയ വാര്യർ തുറന്നു പറയുകയുണ്ടായി. തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ വെച്ച് സംസാരിക്കുക ആയിരുന്നു അവർ. നമ്മുടെ പാർട്ണർ ആരാണെന്നും അവരുടെ സ്വപ്നങ്ങൾ എന്താണെന്നും എപ്പോഴും മനസ്സിലാക്കിയിരിക്കണം. മാത്രമല്ല അവരെ കുറിച്ച് മനസ്സിലായ കാര്യങ്ങൾ അംഗീകരിക്കുകയും വേണം. ബന്ധത്തിനിടയിലും രണ്ടു പേരുടെയും വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കണം. വ്യക്തിത്വം നിലനിർത്താൻ കഴിയുന്ന ബന്ധമുണ്ടെങ്കിൽ അത് മതി എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ എന്നു പ്രിയ പറയുന്നു.

Screenshot 901

ആദ്യമായി ഡേറ്റ് ചെയ്ത വ്യക്തിയുമായി നല്ല രീതിയിലാണ് താൻ മുന്നോട്ടുപോയത്.ആ ബന്ധം അവസാനിച്ചതിനുശേഷം അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ റിലേഷൻഷിപ്പിൽ സംഭവിച്ച കാര്യങ്ങൾ അംഗീകരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. എല്ലാം അയാൾക്ക് മാത്രമായി  കൊടുത്തു. ആ വ്യക്തിയുടെ നല്ലതിനു വേണ്ടി മാത്രം എപ്പോഴും ആഗ്രഹിച്ചു . അന്ന് കരിയർ കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലായിരുന്നു താനെന്ന് പ്രിയ പറയുന്നു.

തന്റെ കുടുംബത്തിനും ആ ബന്ധത്തിൽ വലിയ വിശ്വാസമായിരുന്നു ഉണ്ടായിരുന്നത് . തന്റെ അമ്മയും അച്ഛനും തന്നെപ്പോലെ തന്നെ കാമുകനെ ജീവനു തുല്യം സ്നേഹിച്ചു. തന്നെ വിളിക്കുന്നതിലും കൂടുതൽ തന്റെ അമ്മ
അവനെ വിളിക്കുമായിരുന്നു . അതുകൊണ്ടാണ് ബ്രേക്ക് അപ്പ് ആയപ്പോൾ വല്ലാതെ വേദനിച്ചത്. ആ ബന്ധം പരാജയപ്പെട്ടപ്പോൾ താനും അമ്മയും ഒരുമിച്ചിരുന്ന് കരഞ്ഞു. അവനെ ഒരുപാട് വിശ്വസിച്ചു എന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾ വിഷമിക്കുന്നതാണ് ഏറ്റവും മോശം കാര്യമെന്ന് പ്രിയ പറയുന്നു.