ബാല നടത്തുന്നത് വ്യക്തിഹത്യ… ഇങ്ങനെയൊരു സംഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല… അമ്മ കരഞ്ഞു ; ഉണ്ണി മുകുന്ദന്‍

ബാലയുടെ ആരോപണങ്ങൾ വ്യക്തിഹത്യയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. താൻ ഒരിക്കലും ബാലയ്ക്കു മറുപടി നല്‍കുകയല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ നേരത്തെ തന്നെ പ്രതികരിച്ചിട്ടുള്ളതാണ് . ബാല അടുത്ത സുഹൃത്താണ് . അതുകൊണ്ടാണ് സിനിമയിലേക്ക് നിർദ്ദേശിച്ചത്. 20 ദിവസമാണ് തന്റെ സിനിമയിൽ ജോലി ചെയ്തത്. നേരത്തെ അഭിനയിച്ച ചിത്രത്തിൽ അദ്ദേഹത്തിന് പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു.  തന്റെ സിനിമ ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.  ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകാനും പോകുന്നില്ല.

Screenshot 898

ഇപ്പോഴും ഇത് തമാശയായി മാത്രമാണ് കാണുന്നത്. സ്ത്രീകൾക്ക് മാത്രം പണം കൊടുത്തെന്നും സിനിമയുടെ ടെക്നീഷ്യന്മാർക്ക് ആർക്കും പണം കൊടുത്തിട്ടില്ല എന്നും പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. തികച്ചും ഒരു സാധാരണക്കാരനായ നടൻ ആണ് താനെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്ത് തെറ്റാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് അറിയില്ല. എന്തുകൊണ്ടാണ് ബാല ഇങ്ങനെ ചെയ്യുന്നതെന്നും അറിയില്ല. ബാല നടത്തുന്നത് വ്യക്തിഹത്യ ആണെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.

എല്ലാം സുഹൃത്ത് ബന്ധമാണ് എന്ന് പറഞ്ഞാണ് ബാല വന്നത്. മനസ്സുകൊണ്ട് ഇപ്പോഴും ബാലയോട് ഒരു ദേഷ്യവും ഇല്ല. തനിക്ക് ബാലയോടുള്ള സൗഹൃദം അങ്ങനെ വേഗം നഷ്ടപ്പെടില്ല. ഡബ്ബിങ് സ്റ്റുഡിയോയിൽ ഉള്ള വിഷയം താൻ അറിഞ്ഞിരുന്നില്ല.അവിടെ പ്രശ്നമുണ്ടാക്കിയത് സ്റ്റുഡിയോയാണ്. അവിടെ ആൾക്കാർക്ക് നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്. താൻ ഭാര്യയുടെ കുടുംബത്തെ വളരെ മാന്യമായിട്ടാണ് ഡീൽ ചെയ്തിട്ടുള്ളത് എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.