വാപ്പയ്ക്ക് രണ്ടു ഭാര്യമാരിലായി 14 മക്കൾ ഉണ്ടായിരുന്നു… മിക്കപ്പോഴും പട്ടിണി ആയിരുന്നു.. ഭക്ഷണത്തിന് വേണ്ടി വല്ലാതെ ബുദ്ധിമുട്ടി…

മലയാളത്തിലെ നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളര്‍ ആയി പ്രവർത്തിച്ച ബാബു ഷാഹിറിനെ അധികം ആർക്കും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ സൗബിൻ ഷാഹിറിനെ എല്ലാവർക്കും അറിയാം. ഇന്ന് മകന്റെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. ബാബു ഷാഹിർ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ബാല്യ കാലത്തുണ്ടായ കഷ്ടപ്പാടുകളെ കുറിച്ച് പറയുകയുണ്ടായി. ഇത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

ചെറുപ്പത്തിൽ ഒരു വാടകവീട്ടിലാണ് താനും കുടുംബവും താമസിച്ചിരുന്നത് എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പിതാവിന് രണ്ട് ഭാര്യമാരായിരുന്നു. ആദ്യത്തെ ഭാര്യയിൽ 9 മക്കളുണ്ട്.  പിതാവിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് താനെന്ന് ബാബു ഷാഹിർ പറയുന്നു. തങ്ങള്‍ അഞ്ച് പേര്‍ ആയിരുന്നു.

Screenshot 896

ചെറുപ്പത്തിൽ ഭക്ഷണം കഴിക്കാൻ പോലും വല്ലാതെ കഷ്ടപ്പെട്ടിരുന്നതായി ബാബു ഷാഹിർ പറയുന്നു. ഉച്ചയ്ക്ക് വിശന്നു വലഞ്ഞു വീട്ടിൽ വരുമ്പോൾ ഭക്ഷണം ഇല്ലെന്നും അടുത്ത വീട്ടിൽ നിന്ന് കഞ്ഞിവെള്ളം വാങ്ങി വച്ചിട്ടുണ്ടെന്നും പറയും. വിശപ്പ് മാറ്റാനായി പുഴുങ്ങി വെച്ച കപ്പയിൽ നിന്നും ഒരു കഷണം തരുമായിരുന്നു. അങ്ങനെയാണ് വിശപ്പ് അകറ്റുന്നതെന്ന് അദ്ദേഹം ഓർക്കുന്നു.

മിക്കപ്പോഴും ഉച്ച സമയത്ത് ഭക്ഷണം ഉണ്ടാവണമെന്നില്ല. അന്ന് താൻ കഷ്ടപ്പാടുകൾ അനുഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ നിലയിൽ എത്തുമോ എന്ന് സംശയമാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ രാത്രിയും കിടക്കാൻ പോകുമ്പോൾ പ്രാർത്ഥിക്കുമായിരുന്നു. എത്രയോ പേർ ഈ ദിവസം ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നു. അതുകൊണ്ടാണ് ഭക്ഷണം പാഴാക്കി കളയരുത് എന്ന് താൻ പ്രൊഡക്ഷനിൽ എത്തുന്ന കുട്ടികളോട് പറയുന്നത്. പക്ഷേ ഇതൊന്നും സ്വന്തം മക്കളോട് പറഞ്ഞിട്ടില്ല. അവർക്കതിനെക്കുറിച്ച് ഒന്നുമറിയില്ലന്നു ബാബു ഷാഹിർ പറയുന്നു.