പ്രജോദിന്റെ മുടി വിഗ്ഗാണോ… പലർക്കും ഉള്ള അതേ സംശയം ആനിയ്ക്കും… ഒടുവിൽ സത്യം വെളിപ്പെടുത്തി പ്രജോദ് കലാഭവൻ…

വളരെ വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ സജീവമായി നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് പ്രജോദ് കലാഭവൻ. 30ൽ അധികം സിനിമകളിൽ പ്രജോദ് അഭിനയിച്ചിട്ടുണ്ട്. തന്റെ വ്യത്യസ്തമായ ഹെയർ സ്റ്റൈൽ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള കലാകാരനാണ് അദ്ദേഹം.  ഇത് വിഗ്ഗാണോ എന്ന തരത്തിൽ പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പലരും അദ്ദേഹത്തോട് പരസ്യമായി തന്നെ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്.

നടി ആനി അവതാരകയായി എത്തുന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴും പ്രജോദിനോട് ഇതേ ചോദ്യം ആനിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നു. ഈ  പരിപാടിയിൽ പ്രജോദ് ഭാര്യയുടെ ഒപ്പമാണ് പങ്കെടുത്തത്. കുടുംബ വിശേഷങ്ങളും മറ്റും പങ്ക്  വയ്ക്കുന്നതിനിടെയാണ് ആനി പ്രജോദിന്റെ മുടിയെ കുറിച്ച് ചോദിച്ചത്. ഒരുപാട് കാലങ്ങളായുള്ള തന്റെ സംശയമാണ്,  ഇത് വെപ്പാണോ എന്ന് ആനി ചോദിച്ചു.

Screenshot 883

മുടി ഒറിജിനൽ ആണോ എന്നറിയാൻ പിടിച്ചു വലിച്ചു നോക്കിക്കോളാനാണ് പ്രജോദ് പറയുന്നത്. തന്റെ മുടി വെപ്പ് അല്ലെന്നും ഒറിജിനൽ ആണെന്നും അദ്ദേഹം പറഞ്ഞു.  തന്റെ മുടിയുടെ പേരിൽ പലതരത്തിലുമുള്ള ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെന്ന് പ്രജോദ് സമ്മതിക്കുന്നു. ഒരിക്കൽ ഒരു ഗൾഫ് ഷോ കഴിഞ്ഞു പോകുമ്പോൾ ഒരാൾ ഓടി വന്ന് തന്റെ മുടിയിൽ പിടിച്ചു വലിച്ചിട്ട് പൊയ്ക്കോളാൻ പറഞ്ഞു. കാര്യം തിരക്കിയപ്പോൾ തന്റെ മുടി വെപ്പാണോ എന്ന കാര്യത്തിൽ അവര്‍ സുഹൃത്തുക്കൾക്കിടയിൽ ഒരു ബെറ്റ് ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് വലിച്ചു നോക്കിയത് എന്നുമാണ് മറുപടി പറഞ്ഞതെന്ന് പ്രജോദ് പറയുന്നു.