ബോഡി ഷേപ്പിൽ അല്ല കാര്യം… വിവാഹിതയാണ്… ഇപ്പോള് ചെയ്യുന്നത് അതിലും വലിയ ഡ്യൂട്ടിയാണ്..വിമര്‍ശകരോട് ശാലു കുരിയന് പറയാനുള്ളത്…..

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലു കുര്യൻ. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാലു ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. ഒരു ഡോക്യുമെന്ററിലൂടെയാണ് തുടക്കം. പിന്നീട് സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തു വന്നിരുന്ന സീരിയലിലൂടെ മിനി സ്ക്രീൻ രംഗത്ത് സജീവമായി. 

നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് ശാലു കൂടുതൽ ശ്രദ്ധ നേടുന്നത്. ശാലൂ അവതരിപ്പിച്ച വേഷങ്ങൾ ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. 2007 മുതൽ തന്നെ ശാലു അഭിനയ ലോകത്ത് സജീവമാണ്. എന്നാൽ വിവാഹിതയായതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ശാലുവിന് രണ്ട് കുട്ടികളാണുള്ളത്. 2017 ലാണ് ശാലു കുര്യൻ വിവാഹം കഴിക്കുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിന്റെ ഭർത്താവ്. കൊച്ചിയിലെ ഒരു പ്രശസ്തമായ ഹോട്ടലിൽ ജോലി നോക്കുകയാണ് അദ്ദേഹം.

Screenshot 873

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമത്തിൽ സജീവമാണ് ശാലു കുര്യൻ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ശാലു ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ആദ്യത്തെ കുട്ടി ജനിച്ചതിന് ശേഷം ശാലുവിന്റെ ശരീര ഭാരം വർധിച്ചിരുന്നു. എന്നാല്‍  കൃത്യമായ വ്യായാമത്തിലൂടെ ബോഡി ഷേപ്പ് നിലനിർത്തുകയും ചെയ്തു. അടുത്തിടെയാണ് ശാലുവിന് രണ്ടാമത്തെ കുട്ടി ജനിച്ചത്. എന്നാൽ രണ്ടാമത്തെ കുട്ടി ജനിച്ചതിനു ശേഷം ശാലു സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുന്ന പല ചിത്രങ്ങൾക്കു നേരെ  ബോഡി ഷേമിങ് കമന്‍റുകള്‍ ഉണ്ടാകാറുണ്ട്. പലരും മോശമായി കമന്റ് ചെയ്തതോടെ ശാലു ഇതിന് വ്യക്തമായ മറുപടി നൽകുകയും ചെയ്തു. 

താൻ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്. ബോഡി ഷേപ്പ് പരിപാലിക്കുന്നതിനേക്കാൾ വലിയ ഡ്യൂട്ടിയാണ് ഇപ്പോൾ ചെയ്യുന്നത്. തനിക്ക് ഏറ്റവും പ്രാധാന്യം കുട്ടികളാണ്. അമ്മയുടെ ജോലിക്ക് വളരെ വലിയ പ്രാധാന്യമുണ്ടെന്ന് ശാലു മറുപടി നല്കി.