സ്വന്തമായി വീടില്ല …അന്നും ഇന്നും വാടകവീട്ടിലാണ് താമസിക്കുന്നത്…അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാവരും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്… കുറച്ചു പ്രൈവസിക്ക് വേണ്ടി മാറിത്താമസിക്കുകയാണ്…. തങ്കച്ചൻ വിതുര..

സ്റ്റാര്‍  മാജിക്ക് എന്ന ടെലിവിഷൻ പരിപാടിയിലെ ഏറ്റവും ജനപ്രിയനായ കലാകാരനാണ് തങ്കച്ചൻ വിതുര. ക്യാമറയ്ക്ക് മുന്നിൽ മലയാളികളെ പൊട്ടിച്ചിരിക്കുമ്പോഴും പല ദുരിത വഴികളും പിന്നിട്ടാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. ചെറുപ്പത്തിൽ ഭക്ഷണത്തിനും വസ്ത്രത്തിനും ഒക്കെ തങ്കച്ചൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. കലാ ലോകത്തേക്ക് കാലെടുത്തു വച്ചതോടെയാണ് തങ്കച്ചൻ വിതുര തന്റെ പ്രയാസങ്ങളിൽ നിന്നും ചെറുതായെങ്കിലും ഒന്ന് കരകയറുന്നത്. ഫ്ലവേഴ്സ് ടിവിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ തന്റെ വ്യക്തി ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി. 

 ചെറുപ്പം മുതല്‍ തന്നെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു എന്നും സ്വന്തമായി ഒരു വീട് പോലുമില്ലായിരുന്നെന്നും തങ്കച്ചൻ പറയുന്നു. താൻ അന്നും ഇന്നും കഴിയുന്നത് ഒരു വാടകവീട്ടിലാണ്. വീട്ടിൽ ഏഴു മക്കളായിരുന്നു,  മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. താൻ ആറാമത്തെ കുട്ടിയാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാവരും കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. അവരെല്ലാവരും തന്റെ വീടിന്റെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. താൻ കുറച്ചു പ്രൈവസിക്ക് വേണ്ടി മാറി താമസിക്കുകയാണെന്ന് തങ്കച്ചൻ പറയുന്നു.

Screenshot 867

കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിക്കാൻ പോലും വല്ലാതെ ബുദ്ധിമുട്ടി. താൻ കളിച്ചു നടക്കുമ്പോൾ മാതാപിതാക്കൾ ഭക്ഷണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രയാസത്തിൽ ആയിരുന്നു. വിശപ്പുള്ളപ്പോഴും കിട്ടുന്ന എന്തെങ്കിലും കഴിച്ചിട്ട് കിടക്കുന്നതാണ് ശീലം. വസ്ത്രത്തിന്റെ കാര്യത്തിലും വല്ലാതെ ബുദ്ധിമുട്ടി. ആകെ ഉണ്ടായിരുന്ന നിക്കറിൽ രണ്ട് ഓട്ട ഉണ്ടായിരുന്നതായി തങ്കച്ചൻ ഓർക്കുന്നു.

പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പഠനത്തിനോട് ഏറ്റുമുട്ടിയിട്ട് ഒരു കാര്യവുമില്ലെന്ന് മനസ്സിലായപ്പോഴാണ് താൻ അത് നിർത്തുന്നത്. പിന്നീട് സ്വന്തമായി എന്തെങ്കിലും വേണമെന്ന തോന്നൽ ഉണ്ടായി. പഠിക്കുമ്പോൾ പഠനത്തെക്കാൾ കൂടുതൽ കലാപരമായ കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു തനിക്ക് താല്പര്യം എന്ന് തങ്കച്ചൻ കൂട്ടിച്ചേർത്തു.