ആർ ആർ ആർ കേവലം ഒരു സർക്കസ് മാത്രമാണ്… ആരോപണവുമായി സംവിധായകൻ ഡോൺ പാലത്തറ…

രാജമൗലി സംവിധാനം ചെയ്തു 2022 മാർച്ചൽ തീയറ്ററിൽ എത്തിയ ചിത്രമാണ് ആർ ആർ ആർ. ചിത്രം വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യക്ക് പുറത്തും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് മികച്ച അന്താരാഷ്ട്ര സിനിമാ  വിഭാഗത്തിൽ ഹോളിവുഡ് ക്രിട്ടിക് അസോസിയേഷൻ അവാർഡ് ലഭിച്ചു. എന്നാൽ അമേരിക്കയിലെ സിനിമ പ്രേമികൾ ഈ ചിത്രം ഇഷ്ടപ്പെടുന്നത് കേവലം ഒരു സർക്കസ് ഇഷ്ടപ്പെടുന്നത് പോലെയാണ് എന്ന് സംവിധായകന്‍ ഡോൺ പാലത്തറ അഭിപ്രായപ്പെട്ടു. ചിത്രത്തിനെതിരെ വിമർശനവുമായി അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കുവെക്കുകയും ചെയ്തു.

അമേരിക്കയിലുള്ളവർ ആർ ആർ ആര്‍ എന്ന ചിത്രത്തെ ഇത്രത്തോളം മികച്ചതായി കണക്കാക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതിൽ തന്റെ ചിന്ത പോകുന്നത് മറ്റൊരു തരത്തിലാണെന്ന് അദ്ദേഹം പറയുന്നു. അവർക്ക് ഇന്ത്യൻ സിനിമകളെ കുറിച്ച് വളരെ കുറച്ച് അറിവുകളും കാഴ്ചയും മാത്രമാണ് ഉള്ളത് . അവരെ സംബന്ധിച്ച് ഇന്ത്യൻ സിനിമ എന്നാൽ ഒരു ജോണർ മാത്രമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അമേരിക്കക്കാരെ സംബന്ധിച്ച് പാട്ടും ഡാൻസുമൊക്കെ ഉള്ള ഒരു ചിത്രം. കൂടാതെ രണ്ടു പുരുഷന്മാർ തമ്മിലുള്ള  ബന്ധവും സ്വാതന്ത്ര്യസമരങ്ങളുമൊക്കെ വളരെ കൃത്യമായ മാതൃകയില്‍ ഉൾപ്പെടുത്തിയ ഒരു ചിത്രമാണ് ആർ ആർ ആർ.

Screenshot 859

അതേ സമയം അമേരിക്കയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സിനിമ ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോഴും അവരുടെ പക്ഷപാതപരമായ നിലപാട് മറച്ചുവെക്കാൻ പോലും അവർ തയ്യാറാകുന്നില്ല എന്നത് ഒരു തമാശയാണ്. ഇന്ത്യക്കാരുടെ സർക്കസ് രസിപ്പിച്ചത് കൊണ്ട് നന്ദിയുള്ളവരായിരിക്കുക, തുടർന്നും ഇത് ചെയ്യുക എന്നാണ് അര്‍ത്ഥം.

ആർ ആർ ആറിനെ അവാർഡിന് പരിഗണിച്ചവർ മൈക്കിൾ ബെയെ അവാർഡിന് പരിഗണിക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരിക്കലും അവർ മൈക്കിൾ ബെയേ അവാർഡിന് പരിഗണിക്കും എന്ന് തോന്നുന്നില്ല. അതിന്റെ പ്രധാനപ്പെട്ട കാരണം അമേരിക്കയിൽ അവർക്ക് കൂടുതൽ സങ്കീർണ്ണവുമായ വിഷയം കൈകാര്യം ചെയ്യുന്ന ചലച്ചിത്ര പ്രവർത്തകർ ഉണ്ടെന്നും ഡോൺ അഭിപ്രായപ്പെട്ടു.