പിന്നെ ദേഷ്യം വരില്ലേ…. ഒരു പണിയും ചെയ്യാതെ ഒരു കോടി രൂപ ശംബളം തന്നു സഹായിക്കുന്ന മുതലാളിക്കെതിരെ കേസ് ഫയല്‍ ചെയ്ത് ജീവനക്കാരന്‍…. സംഭവം ഇങ്ങനെ…

പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല,  പക്ഷേ മുടങ്ങാതെ ശമ്പളം കിട്ടും. അതും വർഷം ഒരു കോടിയിൽ പരം രൂപ. ഇങ്ങനെ ഒരു ജോലി ലഭിച്ചാൽ ആരെങ്കിലും വേണ്ട എന്ന് പറയുമോ. എന്നാലിതാ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ജോലി നൽകിയ മുതലാളിക്കെതിരെ കേസ് ഫയല്‍  ചെയ്തിരിക്കുകയാണ് ഒരു ജീവനക്കാരൻ. സംഭവം അയർലൻഡിലാണ്. ഇദ്ദേഹം ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മാനേജർ ആയിട്ടാണ് ജോലി ചെയ്യുന്നത്. ഇയാളുടെ പേര് അലസ്റ്റർ മിൽസ് എന്നാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് ഇയാൾ തന്റെ മേലധികാരിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മൂന്നു കോടി രൂപയാണ് ഇയാളുടെ ഒരു വർഷത്തെ ശമ്പളം. ഇയാൾ ജോലി ചെയ്യുന്ന ഫിനാൻഷ്യൽ സ്ഥാപനത്തിലെ ചില ക്രമക്കേടുകൾ ഇദ്ദേഹം പുറംലോകത്തെ അറിയിച്ചിരുന്നു. ഇതോടെ കൂടുതൽ ജോലി ഇയാൾക്ക് അലോട്ട് ചെയ്തു നൽകിയാൽ കമ്പനിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറം ലോകം അറിയും എന്ന് മുൻകൂട്ടി കണ്ടാണ് മേലധികാരി ഇയാളെ ചുമതലകളിൽ നിന്നും മാറ്റിയിരിക്കുന്നത്. എല്ലാ ദിവസവും പതിവായി ഓഫീസിലെത്തുന്ന തനിക്ക് പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാനില്ലെന്ന് ഇയാൾ പറയുന്നു.

Screenshot 857

രാവിലെ 10 മണിക്ക് തന്നെ ഇയാൾ ഓഫീസിൽ എത്തും. ക്യാബിനിൽ എത്തി സിസ്റ്റം ഓൺ ചെയ്തു മെയിൽ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കും. തന്റെ ജോലിയുമായി ബന്ധപ്പെട്ട ഒരു മെയിലും ഇൻബോക്സിൽ ഇല്ലെന്ന് മനസ്സിലാകുന്നതോടെ സമൂഹമാധ്യമത്തിലും മറ്റും സമയം ചെലവഴിക്കും. ഓഫീസുള്ള മാഗസിനുകളും പത്രങ്ങളും വായിച്ച് ഉച്ചവരെ  സമയം തള്ളിനീക്കും. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം നടക്കാൻ പോകും. ഒരു മണിക്കൂറിനു ശേഷം മടങ്ങി എത്തുന്ന ഇയാൾ അധികം വൈകാതെ തന്നെ വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്യും.മേലധികാരി ബോധപൂർവ്വം തന്‍റെ ഉത്പാദനക്ഷമതയെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുന്നത് എന്നാണ് മിൽസ് കമ്മീഷനു സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഇദ്ദേഹത്തിന്റെ പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷൻ വൈകാതെ വാദം കേൾക്കുമെന്ന് അറിയിച്ചു.