അച്ഛനും അമ്മയും സാമ്പത്തികമായി ഒരു ബാക്ഗ്രൌണ്ടും ഇല്ലാത്തവർ… അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും ആണ്… മറീന മൈക്കിളിന് പറയാനുള്ളത്..

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവ നടിയാണ് മറീന മൈക്കിൾ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മറീന ഇന്ന് സിനിമാ ലോകത്ത് സജീവമാണ്. എന്നാൽ വ്യക്തി ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അഭിമുഖീകരിച്ചാണ് മറീന വളർന്നു വന്നത്. പലവിധ  പ്രശ്നങ്ങളും ഉള്ള ഒരു കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്ന് മറീന തന്നെ പറയുന്നു.

മറിയയുടെ അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും ആണ്. രണ്ടുപേരുടെയും കുടുംബത്തിന് സാമ്പത്തികമായി യാതൊരു ബാക്ക് ഗ്രൗണ്ടും ഇല്ലായിരുന്നു. മറീന ജനിച്ചതും വളർന്നതും കോഴിക്കോടാണ്. തന്‍റെ വീട് കത്തി  നശിച്ചു പോയെന്നും പിന്നീട് പള്ളി ഇടവകാർ ചേർന്ന് പിരിവിട്ടാണ് വീട് പണിത് നൽകിയതെന്നും മറീന പറയുന്നു. മറീനയുടെ അമ്മയ്ക്ക് തയ്യൽ ആയിരുന്നു ജോലി. തന്റെ പത്താം ക്ലാസ് വരെ സ്ഥിരമായി താൻ കാണുന്ന ഒരു കാഴ്ച ഉറങ്ങാൻ പോകുമ്പോൾ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. അച്ഛൻ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. ഒരു പ്രായം വരെ ഒരിക്കലും തനിക്ക് പിതാവിനെ കാണാൻ പോലും കഴിയുമായിരുന്നില്ല എന്ന് മറീന ഓർക്കുന്നു.

Screenshot 847

താൻ പത്താം ക്ലാസ് കഴിഞ്ഞ സമയം  അച്ഛന്റെ ഒപ്പം ഉണ്ടായിരുന്ന ഒരാൾ മരണപ്പെട്ടു. അതിൽ അദ്ദേഹം വല്ലാത്ത ഡിപ്രഷനിൽ ആയി. ജോലിക്ക് പോലും പോകാതെ വീട്ടിലിരിപ്പായി. അന്ന് അച്ഛന്‍റെ രണ്ടു സഹോദരിമാരും ഒപ്പം ഉണ്ടായിരുന്നു. അവരുടെ കാര്യങ്ങൾ കൂടി നോക്കേണ്ട ഉത്തരവാദിത്വം വന്നു. ശരിക്കും അന്നൊന്നും തനിക്ക് ആ ബുദ്ധിമുട്ടുകൾ മനസ്സിലായിരുന്നില്ലെന്നു മറീന പറയുന്നു. പിന്നീട് പള്ളിയുടെ ക്വയറിൽ പാട്ട്  പാടാൻ തുടങ്ങി,  അങ്ങനെ ചെറിയതോതിൽ ഒരു വരുമാനം കിട്ടി. മിക്ക ദിവസങ്ങളിലും രാത്രി താനും അച്ഛനും ഒരുമിച്ചാണ് പരിപാടിക്ക് പോയിട്ട് വരാറുള്ളത്. ഇന്ന് ജീവിത നിലവാരം കുറെയൊക്കെ മെച്ചപ്പെട്ടുവെന്നും സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും മറീന പറയുന്നു.