രജനീകാന്ത് കണ്ണീരോടെ ദേവനോട് പറഞ്ഞു.. ആ പെൺകുട്ടിയെ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാൻ വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്… രജനികാന്തിന്റെ ജീവിതം മാറ്റിമറിച്ച പെൺകുട്ടിയെക്കുറിച്ച് ശ്രീനിവാസൻ…

ഇന്ത്യൻ സിനിമയിൽ രജനികാന്തിനോളം മൂല്യവും ആരാധക പിന്തുണയുമുള്ള മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്. ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന ബങ്ഗ്ലൂര്‍ സ്വദേശി നടന്നു കയറിയത് തമിഴ് ജനതയുടെ ഹൃദയത്തിലേക്കാണ്. നടപ്പിലും എടുപ്പിലും നോട്ടത്തിലും രജനി സ്റ്റൈൽ കൊണ്ടുവന്ന രജനിയെ ആരാധകർ ദൈവതുല്യമായിട്ടാണ് കാണുന്നത്. എന്നാൽ ഒരു കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനിയെ അഭിനയത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് രജനിയുടെ ബസിലെ സ്ഥിരം യാത്രക്കാരി ആയ ഒരു പെൺകുട്ടിയാണെന്ന് ശ്രീനിവാസൻ പറയുന്നു.

Screenshot 841

രജനികാന്ത് ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോഴാണ് യാദൃശ്ചികമായി ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നത്. പതിവായി തന്റെ ബസ്സിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയെ ഒരിക്കൽ താൻ അഭിനയിച്ച ഒരു നാടകം കാണാൻ രജനികാന്ത് ക്ഷണിച്ചു. ഒരു ചെറിയ നാടകം ആയിരുന്നെങ്കിലും അതിലെ രജനികാന്തിന്റെ പെർഫോമൻസ് കണ്ട് ആ പെൺകുട്ടി അമ്പരന്നുപോയി. രജനികാന്തിനോട് അഭിനയമാണ് തന്റെ മേഖല എന്ന് ആദ്യമായി പറയുന്നത് ആ പെൺകുട്ടിയാണ്. തുടർന്ന് ഡ്രാമ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് രജനികാന്തിനോട് ആദ്യമായി പറയുന്നതും ഈ പെൺകുട്ടി തന്നെ. പത്രത്തിൽ വന്ന ഡ്രാമ ഇൻസ്റ്റ്യൂട്ടിന്‍റെ പരസ്യം ആദ്യമായി കാണുന്നത് ആ പെൺകുട്ടിയാണ്. അവളാണ് രജനിയോട് ആ സ്ഥാപനത്തെ കുറിച്ച് പറയുന്നത്.  ഉറപ്പായും അവിടെ പഠിക്കാൻ പോകണമെന്നും ഒരു വലിയ നിലയിൽ  എത്താൻ കഴിയും എന്നും ആ പെൺകുട്ടി അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ തനിക്ക് കണ്ടക്ടർ ജോലി ഉപേക്ഷിക്കാൻ കഴിയില്ലെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നതെന്നും രജനി പറഞ്ഞു. എന്നാൽ ഡ്രാമ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു വേണ്ട എല്ലാ ചിലവും താൻ വഹിക്കാമെന്ന് രജനികാന്തിന് പെൺകുട്ടി ഉറപ്പുനൽകി. അന്ന് രജനികാന്ത് താമസിച്ചിരുന്നത് ബാംഗ്ലൂരിലെ ഒരു കൂര പോലെയുള്ള സ്ഥലത്തായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു.

ആ കുട്ടിയുടെ നിർബന്ധം മൂലമാണ് രജനികാന്ത് ഡ്രാമ ഇൻസ്റ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നത്. ഇടയ്ക്ക് വച്ച് ഇരുവരും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമായി. എത്ര ശ്രമിച്ചിട്ടും ആ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ആർക്കും കിട്ടിയില്ല.

രജനികാന്തിനെ പോലെ ഒരു ദരിദ്രന്റെ റിലേഷൻഷിപ്പ് പെണ്‍കുട്ടിയുടെ വീട്ടുകാർ അറിഞ്ഞതുകൊണ്ട് അവർ ആ കുട്ടിയെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രീനിവാസൻ പറയുന്നു. രജനിയും അങ്ങനെ തന്നെയാണ് കരുതുന്നത്. ഈ സംഭവം രജനി നിറ കണ്ണുകളോടെ നടൻ ദേവനോട് പറഞ്ഞു. താൻ ജീവിക്കുന്നത് ഒരിക്കലെങ്കിലും ആ പെൺകുട്ടിയെ  ഒന്ന് നേരിൽ കാണാൻവേണ്ടിയാണെന്നും രജനികാന്ത് ദേവനോട് പറയുകയുണ്ടായി.